എക്സ്പോയിലേക്ക് ജനപ്രവാഹം
text_fieldsദുബൈ: ദേശീയ ദിനത്തിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചതോടെ എക്സ്പോ നഗരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിനാളുകൾ. അവധി ദിനം ആയതിനാൽ സന്ദർശകരുടെ കുത്തൊഴുക്കായിരുന്നു. രാവിലെ ഒമ്പതിന് ഗേറ്റ് തുറന്നപ്പോൾ മുതൽ ജനങ്ങൾ എത്തിക്കൊണ്ടിരുന്നു. 10.30ന് അൽവസ്ൽ പ്ലാസയിൽ പതാക ഉയർത്തി. മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദർശകരും പങ്കെടുത്തു. സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, എക്സ്പോ ഡയറക്ടർ ജനറലും മന്ത്രിയുമായ റീം അൽ ഹാഷ്മി, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, കോൺസുൽമാർ, കമീഷണർമാർ തുടങ്ങിയവരും പങ്കെടുത്തു. വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾ സന്ദർശകർക്ക് ഹരംപകർന്നു.
വൈകീട്ട് നടന്ന സംഗീത പരിപാടികളും ആസ്വദിച്ച് പുലർച്ച രണ്ടോടെയാണ് സന്ദർശകർ നഗരി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.