നൂറു കോടി ചെലവിൽ നിർമിച്ച കൽബ റോഡ് തുറന്നു
text_fieldsഷാർജ: കൽബയിൽ നൂറു കോടി ദിർഹം ചെലവിട്ട് വാദി അൽ ഹിലു മുതൽ കൽബ പതാകചത്വരം വരെ നീളുന്ന 26 കിലോമീറ്റർ റോഡിെൻറ ഉദ്ഘാടനം സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി നിർവഹിച്ചു. നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും ഉപയോഗപ്പെടുന്ന വിധത്തിൽ കൽബ നഗരം വികസിപ്പിക്കുന്നതിനായി ഷാർജ എമിറേറ്റ് ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട വികസന, സേവന, ടൂറിസം പദ്ധതികളിലൊന്നാണ് കൽബ റോഡ്. ഷാർജയും കൽബയും തമ്മിലുള്ള യാത്രസമയം 90 മിനിറ്റ് മുതൽ 60 മിനിറ്റ് വരെ കുറയും.
പുതിയ റോഡിൽ മൂന്ന് കവലകളും 10 ക്രോസിങ്ങുകളും ഉൾപ്പെടുന്നു. 8.5 കിലോമീറ്റർ നീളമുള്ള വാദി മാദിക് റോഡിൽ രണ്ട് തുരങ്കങ്ങളുമുണ്ട്. 450 മീറ്റർ നീളമുള്ള തുരങ്കത്തിൽ അഞ്ച് ക്രോസിങ്ങുകളും ഒരു കവലയും ഉൾപ്പെടുന്നു. രണ്ട് കിലോമീറ്റർ നീളമുള്ള യാർ ലഗൂൺ പ്രോജക്ടിന് പുറമെ, കൽബ റോഡിെൻറ ഇരുവശങ്ങളിലും നിർമിച്ച ഹരിത ഇടങ്ങൾ ഉൾപ്പെടെ നിരവധി പ്രോജക്ടുകളും ശൈഖ് സുൽത്താൻ പരിശോധിച്ചു.
ഖോർഫാക്കനിലെ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് സയീദ് ബിൻ സഖർ അൽ ഖാസിമി, കൽബയിലെ ഷാർജ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഹൈതം ബിൻ സാഖർ അൽ ഖാസിമി, സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ ഉവൈസ്, ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ എൻജി. യൂസഫ് സാലിഹ് അൽ സുവൈജി തുടങ്ങിയവരും ഭരണാധികാരിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.