കേരള വിഭാഗം വായനദിനം ആചരിച്ചു
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സാഹിത്യവേദി-കൈരളി വായനശാലയുടെയും അല്‍ ബാജിന്റെയും ആഭിമുഖ്യത്തില്‍ വായനദിനം ആചരിച്ചു. 'പ്രവാസ ലോകവും വായനയും -ചില വായനദിന ചിന്തകള്‍' വിഷയത്തില്‍ നിസ്വ ഇന്ത്യന്‍ സ്കൂളിലെ മുന്‍ അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ വിനോദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നുവെന്ന് വിനോദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
വായനശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓരോ വായനദിനവുമെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ച സുനില്‍ കുമാര്‍, മുഹമ്മദ്, സജേഷ് കുമാര്‍, ഗോപന്, സന്തോഷ് എരിഞ്ഞേരി എന്നിവര്‍ പറഞ്ഞു. കണ്‍വീനര്‍ സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
അല്‍ ബാജ് ബുക്സ് എം.ഡി ഷൗക്കത്ത് ആശംസ നേർന്നു. എഴുത്തുകാരന് ഹാറൂൻ റഷീദ് മോഡറേറ്റര്‍ ആയിരുന്നു. സാഹിത്യവിഭാഗം കോഓഡിനേറ്റര്‍ വിജയന് സ്വാഗതവും കോകണ്‍വീനര്‍ നിധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.