ബഹുസ്വരത ഉയർത്തിപ്പിടിച്ച നേതാവ് -എൻ.കെ. കുഞ്ഞഹമ്മദ്
text_fieldsഇന്ത്യയുടെ സവിശേഷമായ ബഹുസ്വര സ്വത്വത്തെ എക്കാലവും ഉയർത്തിപ്പിടിക്കുന്നതിൽ നിതാന്ത ശ്രദ്ധ പതിപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്. ഇൻഡ്യ മുന്നണി രൂപവത്കരിക്കുന്നതിലും അതിന്റെ കെട്ടുറപ്പിനായി നിലകൊള്ളുന്ന കാര്യത്തിലും കൃത്യമായ നിലപാടുകളോടെ മാർക്സിസ്റ്റ് പാർട്ടിയെ മുൻനിരയിൽ ഉറപ്പിക്കുന്ന കാര്യത്തിൽ യെച്ചൂരിയുടെ പങ്ക് വളരെ വലുതാണ്.
യെച്ചൂരിയുടെ വിടവാങ്ങലോടെ നഷ്ടമായത് മാർക്സിസ്റ്റ് പാർട്ടിയുടെ ധീരനേതാവിനെ മാത്രമല്ല, ഇന്ത്യ ഒട്ടാകെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന പുരോഗമന മുന്നേറ്റത്തിന്റെ കരുത്തുറ്റ മുൻനിര പോരാളിയെക്കൂടിയാണെന്ന് എൻ.കെ. കുഞ്ഞഹമ്മദ് പ്രസ്താവനയിൽ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.