ഗൾഫ് ഉച്ചകോടി: രാഷ്ട്രത്തലവന്മാരെ നേരിട്ട് സ്വീകരിച്ച് കിരീടാവകാശി
text_fieldsജിദ്ദ: 42ാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഭരണാധികാരികളെയും പ്രതിനിധികളെയും സ്വീകരിച്ചത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ഗൾഫ് രാഷ്ട്ര ഭരണാധികാരികളുടെയും പ്രതിനിധികളുടെയും വരവ് തുടങ്ങിയത്. എല്ലാവരെയും വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് കിരീടാവകാശി സ്വീകരിച്ചത്. ഒമാൻ സുൽത്താനേറ്റിെൻറ പ്രതിനിധി ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് ആണ് ആദ്യമെത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽജാബർ അൽസബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ എന്നിവരെയും കിരീടാവകാശി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.