ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം 18ന് തുറക്കും
text_fieldsഅബൂദബി: ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം ഈ മാസം 18ന് വീണ്ടും തുറക്കും. വൈവിധ്യമാർന്ന കലാസൃഷ്ടികളും അന്യോന്യം സമ്പർക്കം പുലർത്തുന്ന സൗകര്യങ്ങളുമായി തുറക്കുന്ന മ്യൂസിയം കുട്ടികളുടെ കലാ സാംസ്കാരിക വികസനത്തിെൻറ സുപ്രധാന നാഴികക്കല്ലാവും.
ആഴത്തിലുള്ള അനുഭവങ്ങൾ, വിവിധ ഗെയിമുകൾക്കുള്ള ഇടം, സംവേദനാത്മക കളിസ്ഥലങ്ങൾ എന്നിങ്ങനെ മൂന്ന് നിലകളിലായി വിനോദവും വിദ്യാഭ്യാസവും സംയോജിപ്പിക്കുന്ന മ്യൂസിയത്തിൽ നാല് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് വ്യത്യസ്ത അഭിരുചി കണ്ടെത്താനും വികസിപ്പിക്കാനും അവസരമുണ്ടാകും. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം കണ്ടെത്തലിെൻറയും പഠനത്തിെൻറയും ഉത്തേജനത്തിെൻറയും സങ്കേതമാണെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഈ മ്യൂസിയം വീണ്ടും തുറന്നുകൊടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. കുട്ടികൾക്ക് സൃഷ്ടിപരമായ കഴിവുകളുടെ വാതായനം തുറക്കാനുള്ള അവസരമാണ് കലാ സാംസ്കാരിക വിജ്ഞാന ഗെയിമുകളിലൂടെ വഴിയൊരുക്കുന്നത്. ചിൽഡ്രൻസ് മ്യൂസിയത്തിലെ പ്രധാന പ്രദർശനങ്ങൾ ഭാവി തലമുറയുടെ മാനസിക വികസനത്തിന് ഉത്തേജകമേകുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ കായിക വിനോദ പ്രവർത്തനങ്ങളിലൂടെ പോയൻറുകൾ ശേഖരിക്കുന്നതിന് മ്യൂസിയത്തിൽ ഒട്ടേറെ അവസരമുണ്ട്. ഡ്രോയിങ്, കൊളാഷ്, ത്രിമാന ആർട്ട് പോലെ വ്യത്യസ്ത കലാ പ്രവർത്തനങ്ങളിലൂടെ വിനോദങ്ങളിലേർപ്പെടാനുള്ള അവസരവും സർഗവാസനകളെ പ്രോത്സാഹിപ്പിക്കും. നാലു മുതൽ പത്തുവരെ പ്രായക്കാരായ കുട്ടികളുടെ മാനസിക വികസനത്തിന് സഹായകമായ ഗെയിമുകളാണ് ഇവിടെയുള്ളത്.
കലയിലൂടെ ഭാവി തലമുറയുമായി ഇടപഴകുകയെന്ന ദൗത്യത്തിെൻറ ഭാഗമാണ് ലൂവ്ർ ചിൽഡ്രൻസ് മ്യൂസിയമെന്ന് മ്യൂസിയം ഡയറക്ടർ മാനുവൽ റബാറ്റെ പറഞ്ഞു. കോവിഡ് വ്യാപിച്ച 15 മാസം കുട്ടികളുടെ മനസ്സിനെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ടെന്നും അതിൽ നിന്നുരുത്തിരിഞ്ഞ ആശയത്തെ തുടർന്നാണ് ചിൽഡ്രൻസ് മ്യൂസിയം വീണ്ടും തുറക്കുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.