ഭിന്നശേഷിക്കുട്ടികള്‍ക്ക് സാന്ത്വനമേകാൻ മുതുകാടിെൻറ ഇന്ദ്രജാലം
text_fieldsദുബൈ: ദുബൈ കൊച്ചിന് എംപയര്‍ ലയണ്‍സ് ക്ലബ് യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കുട്ടികള്‍ക്ക് സാന്ത്വനമൊരുക്കാന്‍ മജീഷ്യൻ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള 26ന് നടക്കും. വിർച്വലായി നടക്കുന്ന കലാമേള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ കാണാം. യു.എ.ഇ സമയം വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയാണ് പരിപാടി. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതികത്തികവോടെ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. ഗോപിനാഥ് മുതുകാടിെൻറ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് കലാപരിശീലനം നൽകുന്ന 'ഡിഫറൻറ് ആർട്ട് സെൻറര്‍'പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി നടപ്പാക്കുന്ന എംപവര്‍, ഡിഫറൻറ് ആർട്ട് സെൻറര്‍ പദ്ധതികളുടെ തുടര്‍ച്ചയായാണ് യൂനിവേഴ്സല്‍ മാജിക് സെൻറര്‍ പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.differentartcentre.com സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.