Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറ് ദിവസം മുമ്പ്...

ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയ മലയാളി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയ മലയാളി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയ കാഞ്ഞങ്ങാട് ബളാന്തോട് സ്വദേശി അബൂദബിയിൽ നിര്യാതനായി. കോർണിഷ് ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന ബളാന്തോട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് (60) ഹംദാൻ സ്ട്രീറ്റിലെ സൺ ആൻഡ് സാൻസിന് സമീപത്തെ താമസ സ്ഥലത്ത്​ മരിച്ചത്.

പിതാവ്​ പനത്തടി തച്ചർകടവിലെ നാരായണ പൊതുവാൾ മരിച്ചതിനെ തുടർന്ന്​ ഫെബ്രുവരി രണ്ടിന് നാട്ടിൽ പോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഘവൻ നായർ തിരിച്ചെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. ഗീതയാണ് ഭാര്യ. മക്കൾ: അനന്ദു (ദുബൈ), അഞ്ജന. ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali DiedUAEdeath news
News Summary - The Malayali who returned from the country six days ago passed away in Abu Dhabi
Next Story