റാക് മലനിരയില്‍ വീണയാളെ രക്ഷപ്പെടുത്തി
text_fieldsറാക് അല്‍താര്‍ പര്‍വതനിരയില്‍ തളര്‍ന്നു വീണയാളെ എയര്‍വിങ് വിഭാഗം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക്
കൊണ്ടുപോകുന്നു
റാസല്‍ഖൈമ: റാസല്‍ഖൈമ അല്‍താർ പര്‍വത പ്രദേശത്ത് തളര്‍ന്നുവീണ സ്വദേശി പൗരനെ രക്ഷപ്പെടുത്തി റാക് എയര്‍വിങ് വിഭാഗം. മലനിരയില്‍ ഒരാള്‍ അപകടത്തിൽപെട്ട വിവരം ഓപറേഷന് റൂമില്‍ ലഭിച്ചയുടന്‍ രക്ഷാസേന സംഭവ സ്ഥലത്തേക്ക് തിരിച്ചതായി കേണല്‍ തയാര്‍ സഈദ് അല്‍ യമഹി പറഞ്ഞു.
ഏറെ നേരത്തെ തിരച്ചലിന് ശേഷമാണ് ക്ഷീണിതനായ നിലയില്‍ തദ്ദേശീയനായ പൗരനെ കണ്ടെത്തിയത്. പ്രഥമ ശുശ്രൂഷ നല്കിയ ഇയാളെ തുടര്‍ ചികിത്സക്കായി റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മലനിരകള്‍ സന്ദര്‍ശനത്തിന് പോകുന്നവര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് അധികൃതര്‍ നിർദേശിച്ചു. മുന്‍കരുതലുകള്‍ എടുക്കാതെ പര്വതനിരയിലെത്തുന്നവരാണ് അപകടത്തിൽപെടുന്നതെന്നും അധികൃതര്‍ തുടര്‍ന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.