ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട മൂന്നു സേവനങ്ങൾ ലളിതമാക്കി യു.എ.ഇ മനുഷ്യ വിഭവശേഷി മന്ത്രാലയം
text_fieldsദുബൈ: ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട മൂന്നു സേവനങ്ങൾ ലളിതമാക്കിയതായി യു.എ.ഇ മനുഷ്യ വിഭവശേഷി വകുപ്പ് മന്ത്രാലയം അറിയിച്ചു. വിസ പുതുക്കൽ, വിസ റദ്ദാക്കൽ, അബ്സ്കോണ്ടിങ് കേസ് രജിസ്ട്രേഷൻ എന്നിവയാണ് ലളിതമാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾകും അവരുടെ തൊഴിലുടമകൾക്കും ഉപകാരപ്രദമാകുന്നതാണ് പുതിയ നടപടികൾ. മനുഷ്യവിഭവശേഷി മന്ത്രാലയത്തിെൻറ ആപ് (MoHRE) വഴി എളുപ്പത്തിൽ നടപടിക്രമം പൂർത്തീകരിക്കാം. ആപ്പിൽ സൈൻ ഇൻ ചെയ്ത് എമിറേറ്റ്സ് ഐഡിയും ജനനത്തീയതിയും കൊടുക്കണം. ഈ സമയം മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നൽകണം. ഏതു തൊഴിലാളിയുടെ സേവനത്തിലാണോ മാറ്റം വരുത്തേണ്ടത് എന്ന് തിരഞ്ഞെടുക്കാൻ ഇവിടെ അവസരമുണ്ടാകും. ഫീസ് അടക്കാനും ഇവിടെ സംവിധാനമുണ്ട്. ഇതോടെ പേമെൻറ് റെസീപ്റ്റും തൊഴിൽ കരാറും ഇ-മെയിൽ വഴി ലഭിക്കും. വിസയിലുള്ള തൊഴിലാളികൾ മുങ്ങുന്നത് മൂലമുള്ള അബ്സ്കോണ്ടിങ് കേസുകൾ മന്ത്രാലയത്തെ അറിയിക്കാനുള്ള എളുപ്പവഴിയും ആപ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.