പഴമയുടെ പ്രൗഢിയിൽ ഷാർജ ജയിലിലെ പള്ളി
text_fieldsഷാർജ: ഷാർജയിലെ അൽ റംത പ്രദേശത്ത് 400 മില്യൺ ദിർഹം ചെലവിൽ നിർമിക്കുന്ന പുതിയ സെൻട്രൽ ജയിലിെൻറ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
പഴമയുടെ പ്രൗഢിയിലാണ് ജയിൽവളപ്പിൽ പള്ളി നിർമിച്ചിരിക്കുന്നത്. ഉപയോഗിച്ച മരങ്ങൾകൊണ്ട് പള്ളി നിർമിച്ചത് തടവുപുള്ളികളാണ്. അലങ്കാരങ്ങളെല്ലാം തടികൊണ്ടുതന്നെ.
ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ജയിലിൽ തടവുകാരുടെ പുനരധിവാസത്തിനും ശിക്ഷാ കാലയളവിനുശേഷമുള്ള ജീവിതത്തിനും തണലേകുന്ന പദ്ധതികളുണ്ടാകും. തടവുകാർക്ക് കുടുംബങ്ങളുമായി സംവദിക്കാനും വിഡിയോ കോൺഫറൻസ് നടത്താനും വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.