11 വർഷത്തിനുശേഷം മാതാവ് മക്കളെ കണ്ടുമുട്ടി
text_fieldsഷാർജ: നഷ്ടപ്പെട്ടെന്നു കരുതിയ മക്കളെ തിരിച്ചുകിട്ടിയപ്പോൾ 11 വർഷത്തിനുശേഷം ആ അമ്മ മനസ്സുനിറഞ്ഞ് ചിരിച്ചു. സന്തോഷം അണപൊട്ടിയപ്പോൾ അവർ വാവിട്ടു കരഞ്ഞു.
ചുംബനങ്ങൾകൊണ്ട് മക്കളുടെ മുഖത്ത് മാതൃത്വത്തിെൻറ മഹനീയ കാവ്യം കുറിച്ചു.കുടുംബപരമായ ചില പ്രശ്നങ്ങളാണ് ഇവർക്കിടയിൽ മതിലുകൾ തീർത്തത്. ഷാർജ പൊലീസിെൻറ സഹകരണത്തോടെ ഷാർജ സാമൂഹികസേവന വിഭാഗമാണ് ഇവരുടെ സമാഗമത്തിന് വഴിയൊരുക്കിയത്.
കുടുംബപരമായ പ്രശ്നങ്ങളിലേക്ക് മക്കളെ വലിച്ചിഴച്ച് അവരെ അനാഥരാക്കരുതെന്ന് കുട്ടികളുടെയും കുടുംബ പരിരക്ഷാ കേന്ദ്രത്തിെൻറയും ഡയറക്ടർ അമീന അൽ റിഫായി പറഞ്ഞു. കുട്ടികളുടെ മനസ്സിനെയും പെരുമാറ്റത്തെയും ഒറ്റപ്പെടൽ ദോഷകരമായി ബാധിക്കുമെന്നും ചൂഷണങ്ങൾക്ക് കുട്ടികൾ ഇരയാകുമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുമായി ബന്ധപ്പെട്ട ഏതൊരു പരാതിയും 80070 എന്ന ഹോട്ട്‌ലൈൻ വഴി നൽകാമെന്ന് അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.