ചലനമറ്റ ശരീരമായി നിയാസ് പറന്നു, അതേ വിമാനത്തിൽ
text_fieldsദുബൈ: പുത്തനുടുപ്പും മിഠായിയുമായി വാപ്പച്ചിയെത്തുന്നതും കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന നാല് മക്കളെ തേടിയെത്തിയത് ഉപ്പയുടെ ചലനമറ്റ ശരീരം. ചാവക്കാട് ഒരുമനയൂർ കൊളങ്ങരകത്ത് ആളുരകായിൽ നിയാസാണ് (42) നാട്ടിൽ പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹൃദയാഘാതംമൂലം ദുബൈയിൽ മരിച്ചത്. രണ്ടര വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്ത അതേവിമാനത്തിൽ പെട്ടിയിലടച്ച മൃതദേഹമായി നിയാസിനെ നാട്ടിലെത്തിച്ചു.
ശനിയാഴ്ച രാത്രി 9.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി സാധനങ്ങൾ വാങ്ങിക്കാൻ വ്യാഴാഴ്ച രാത്രി കാറുമായി പുറത്തിറങ്ങിയതാണ് നിയാസ്. സന സിഗ്നലിെൻറ അടുത്തെത്തിയപ്പോൾ ഹൃദയാഘാതമുണ്ടായി. കാർ നിർത്തിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടത് ശ്രദ്ധയിൽപെട്ട പൊലീസെത്തി വാഹനം തുറന്നപ്പോഴാണ് ബോധം നഷ്ടപ്പെട്ട നിയാസിനെ കണ്ടത്. ഉടൻ ആംബുലൻസിൽ റാശിദ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. ദുബൈ സബീൽ പാലസിലെ ജീവനക്കാരനായിരുന്നു. ദുബൈയിലുള്ള സഹോദരൻ അസ്ലമും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിയാസ് കുടുംബ സമേതം ചേറ്റുവയിലാണ് താമസം. പിതാവ്: ഖാദർ മോൻ. ഭാര്യ: നിഷിദ. മക്കൾ:മുഹമ്മദ്, സബാഹ്, ഫാത്തിമ, മറിയം. സഹോദരങ്ങൾ: അസ്ലം, ഷഹാസ്, ഹസീന, ഷാഹിദ, ഷജീന. ഹംപാസ് പ്രവർത്തകൻ അലി മുഹമ്മദിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.