ടാക്സിയുടെ മുകളിൽ തെളിയും, ഡ്രൈവർമാരുടെ പേരുകൾ
text_fieldsദുബൈ: ദുബൈയിലെ ടാക്സികൾക്കായി കൈനീട്ടുേമ്പാൾ കാറിന് മുകളിൽ 'ടാക്സി' എന്നതിന് പകരം ആരുടെയെങ്കിലും പേരാണ് കാണുന്നതെങ്കിൽ അത്ഭുതപ്പെടേണ്ട.
കോവിഡ് കാലത്ത് നിസ്വാർഥ സേവനം നടത്തിയതിന് 638 കാറുകളുടെ മുകളിലാണ് പേരെഴുതി ചേർത്തത്. കോവിഡ് കാലത്ത് തൊഴിൽ സമയം പരിഗണിക്കാതെ ജോലി ചെയ്തവരെയും മുന്നണിയിൽ പ്രവർത്തിച്ചവരെയും ആദരിക്കുന്നതിെൻറ ഭാഗമായാണിത്. വാഹനങ്ങൾക്ക് മുകളിൽ മഞ്ഞനിറത്തിൽ 'ടാക്സി' എന്നെഴുതിയ ബോർഡിന് പകരമായിരിക്കും ഡ്രൈവർമാരുടെ പേര്. തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാരുടെ പട്ടികയും സ്റ്റിക്കറും ഫ്രാഞ്ചൈസികൾക്കും ദുബൈ ടാക്സി കോർപറേഷനും ആർ.ടി.എ കൈമാറി.
ഡ്രൈവർമാരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആർ.ടി.എ മുന്നിലുണ്ട്. ഒമ്പത് വർഷം മുമ്പ് ആരംഭിച്ച ട്രാഫിക് സേഫ്റ്റി അവാർഡ് തുടരുന്നു. സത്യസന്ധരായ ഡ്രൈവർമാരെ എല്ലാ മാസവും ആദരിക്കുന്നു.
മികച്ച ഡ്രൈവർമാർക്ക് േപ്രാത്സാഹനം നൽകാൻ എല്ലാ വർഷവും 20 ലക്ഷം ദിർഹം മാറ്റിവെക്കുന്നു. ട്രാഫിക് സേഫ്റ്റി അവാർഡിെൻറ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാർക്ക് കോംപ്ലിമെൻററി വിമാന ടിക്കറ്റുകളും കുടുംബാംഗങ്ങളെ ദുബൈയിൽ എത്തിക്കാൻ സന്ദർശക വിസയും നൽകുന്നുണ്ട്. ഡ്രൈവർമാർക്ക് മാനസികവും കുടുംബപരവുമായ ഉന്മേഷം നൽകാനാണ് ഈ നടപടികൾ. ഡ്രൈവിങ് സീറ്റിലെത്തും മുമ്പ് മികച്ച പരിശീലനമാണ് ആർ.ടി.എ ഡ്രൈവർമാർക്ക് നൽകുന്നത്. ട്രാഫിക് സുരക്ഷയുടെ അംബാസഡർമാരായാണ് അവരെ പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.