ദുബൈ മെട്രോ യാത്രികരുടെ എണ്ണം കോവിഡിന് മുമ്പത്തെ നിലയിൽ
text_fieldsദുബൈ: മെട്രോ യാത്രികരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലെത്തിയതായി ഓപറേറ്റിങ് കമ്പനിയായ കിയോലിസ്.
കോവിഡിനെ പ്രതിരോധിക്കുന്നിടത്ത് ലോകത്തെ ഏറ്റവും മികവുറ്റ സംവിധാനങ്ങൾ നടപ്പാക്കിയതിലൂടെയാണ് ദുബൈ മെട്രോക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കിയോലിസ് സി.ഇ.ഒ ബർണാഡ് തബാരി വ്യക്തമാക്കി. 2019ൽ മെട്രോ യാത്രികരുടെ ആകെ എണ്ണം 20 കോടിയിലേറെ ആയിരുന്നു. ഇത് കോവിഡ് പടർന്നുപിടിച്ച 2020ൽ 1.13 കോടിയായി ചുരുങ്ങി. അതിനിടയിൽ ഒരുഘട്ടത്തിലും മെട്രോ സേവനങ്ങൾ പൂർണമായും നിർത്തിയിരുന്നില്ല.
യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞപ്പോഴും മഹാമാരിക്കാലത്ത് മികച്ച സേവനം നടത്താൻ മെട്രോക്ക് സാധിച്ചു.
ഇപ്പോൾ കോവിഡ് പൂർവകാലത്തിന് സമാനമായ സ്ഥിതിയിലെത്തിയതായി എല്ലാവർക്കും കാണാവുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.2021 സെപ്റ്റംബറിലാണ് മെട്രോയുടെയും ട്രാം സർവിസിന്റെയും പ്രവർത്തനങ്ങൾ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കിയോളിസിന് 15 വർഷത്തെ കരാർ നൽകിയത്.
ആർ.ടി.എയുമായും മറ്റ് ഗൾഫ് രാജ്യങ്ങളിലെ സംവിധാനങ്ങളുമായും സഹകരണം മെച്ചപ്പെടുത്താൻ കമ്പനി ആഗ്രഹിക്കുന്നതായും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.