അൽ ദഫ്‌റ മാളിൽ ഓറഞ്ച് ഹബ് തുറന്നു
text_fieldsഅബൂദബി: ബദാസായിദിലെ അൽ ദഫ്‌റ മാളിൽ കുടുംബമായി ഉല്ലസിക്കാനുള്ള സംവിധാനങ്ങളുമായി ഇൻഡോർ വിനോദകേന്ദ്രം 'ഓറഞ്ച് ഹബ്' തുറന്നു. 9700 ചതുരശ്രയടി വലുപ്പമുള്ള കേന്ദ്രം മാളിെൻറ ഗ്രൗണ്ട് ലെവലിലാണ് സ്ഥിതിചെയ്യുന്നത്. അൽ വഹ്ദ മാൾ, മാൾ ഓഫ് ഉമ്മുൽഖുവൈൻ എന്നിവക്ക് ശേഷം യു.എ.ഇയിൽ തുറക്കുന്ന ഓറഞ്ച് ഹബിെൻറ മൂന്നാമത്തെ കേന്ദ്രമാണിത്.
കുടുംബമായി ആഘോഷിക്കാവുന്ന വിനോദപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഐഡിയക്രേറ്റ് എഡ്യുടൈൻമെൻറ് കമ്പനിയുടെ ഭാഗമായ ഓറഞ്ച് ഹബ് പ്രവർത്തിക്കുന്നത്. പലതരം ഗെയിമുകൾക്കും റൈഡുകൾക്കും പുറമെ ഭക്ഷണശാലകളും ഇവിടത്തെ പ്രത്യേകതയാണ്. 49 വ്യത്യസ്ത വിനോദോപാധികളാണ് ഇവിടെയുള്ളത്. ബമ്പർ കാർ, മിനി ജെറ്റ്, വി.ആർ സിമുലേറ്റർ, ഷൂട്ടിങ്, ഫൂസ്ബാൾ, പിൻബാൾ, ബില്യാർഡ്‌സ്, ഹോക്കി തുടങ്ങിയ കളികൾക്കെല്ലാം ഓറഞ്ച് ഹബ് വേദിയാണ്.
കുരുന്നുകളും യുവാക്കളുമടക്കം അതിഥികൾക്ക് ആവേശകരമായ അനുഭവം പകരാനുള്ള എല്ലാ സംവിധാനങ്ങളും ഓറഞ്ച് ഹബിൽ ഒരുക്കിയതായി ബ്രാൻഡ് മാനേജർ ലൂയി ലോഗ്രമോണ്ടെ പറഞ്ഞു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ആകർഷകമായ നിരവധി പരിപാടികൾ ഇവിടെ ആസ്വദിക്കാനാകും. മഹാമാരിക്കുശേഷം അബൂദബിയിൽ ആദ്യമായി പ്രവർത്തനം കുറിക്കുന്ന ഓറഞ്ച് ഹബിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഐഡിയക്രേറ്റ് എഡ്യുടൈൻമെൻറ് കമ്പനി സി.ഇ.ഒ ഷിഫ യൂസുഫലി പറഞ്ഞു. സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ വീണ്ടും ഒത്തുചേരലുകൾക്ക് സാഹചര്യമൊരുക്കുക എന്നതാണ് ഹബിെൻറ മുഖ്യലക്ഷ്യം. എല്ലാ റൈഡുകൾ തമ്മിലും രണ്ടുമീറ്റർ അകലം ഉറപ്പാക്കുന്നു. മൂന്നുവയസ്സിന് താഴെയുള്ള കുട്ടികൾക്കൊഴികെയുള്ളവർക്കെല്ലാം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ അണുനശീകരണവും നടത്തുന്നു. എല്ലാ ജീവനക്കാരും വാക്സിനെടുക്കുകയും പി.സി.ആർ പരിശോധനകൾക്ക് വിധേയമാവുകയും ചെയ്തുകൊണ്ട് ഇവിടെ സുരക്ഷയുറപ്പാക്കുന്നു.
മേജർ മുഹമ്മദ് അൽമേരി (ഗതാഗത വകുപ്പ്), സൈഫ് അൽ മസ്‌റോയി (അൽദഫ്‌റ മുനിസിപ്പാലിറ്റി), ഹമദ് ഒബൈദ് ഹമദ് അൽ മുതാവാ അൽ ദാഹിരി (സ്പോൺസർ), ഷിഫ യൂസുഫലി, ഓറഞ്ച് ഹബ് സംഘം എന്നിവരും ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.