ഷാർജയിൽ അറിവിെൻറ കൊട്ടാരം തുറന്നു
text_fieldsഷാർജ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിെൻറ വായനശാലയായി നിർമിച്ച ഹൗസ് ഓഫ് വിസ്ഡമിെൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. 12,000 ചതുരശ്ര മീറ്റർ വിസ്തൃതിയും രണ്ട് നിലകളിലായി 15 ഇടനാഴികളും ഹാളുകളും ഉൾക്കൊള്ളുന്നു. പ്രകൃതിദത്ത വെളിച്ചമുള്ള ഇടവഴികൾ, അൽ റഷീദ് ഹാൾ, എസ്പ്രസ്സോ ബുക്സ്, അറിവിെൻറ മട്ടുപ്പാവ്, വിസ്ഡം വോൾട്ട്, അൽമ മൗൺ എക്സിബിഷൻ, ലിറ്റിൽ റീഡർ, വിസ്ഡം സ്ക്വയർ, ഇബ്നു ഡ്യുറൈഡ് റീഡിങ് ഏരിയ, അൽ ജസ്രി ലാബ്, ലേഡീസ് ദിവാൻ, അൽ ജാർമി ലൈബ്രറി, അൽ ഖവാരിസ്മി എക്സിബിഷൻ എന്നിവ ഉൾപ്പെടുന്നു.
ഷാർജ എയർപോർട്ട് റോഡിൽ 12,000 അടി ചതുരശ്ര മീറ്ററിൽ ഒരുക്കിയ വിജ്ഞാനകേന്ദ്രം വിപുലമായ സൗകര്യങ്ങളോടെയാണ് നിർമിച്ചിട്ടുള്ളത്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യങ്ങൾ, മനസ്സിരുത്തി വായിക്കാൻ പുറത്ത് താൽക്കാലിക ഇരിപ്പിടം, കോഫിഷോപ്, റസ്റ്റാറൻറ്, പുൽമേടുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ത്രീഡി പ്രിൻറിങ് മെഷീൻ വഴി സന്ദർശകർക്ക് പുസ്തകവും പുറംചട്ടയും പ്രിൻറ് ചെയ്തെടുക്കാൻ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.