ഫാർമസിയും ക്ലിനിക്കും ഒരൊറ്റ സംവിധാനത്തിലാക്കി 'ആസ്റ്റർ എക്സ്പ്രസ്'
text_fieldsദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിെൻറ, റീട്ടെയിൽ ഫാർമസിക്കുളളിൽ ഒരു ഡോക്ടർ ക്ലിനിക് എന്ന നവീന ആശയത്തിെൻറ അടിസ്ഥാനത്തിലെ ആദ്യ 'ആസ്റ്റർ എക്സ്പ്രസ്'എക്സ്പോ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു. പൊതുവായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നവർക്കും പ്രാഥമിക ആരോഗ്യ പരിചരണം ആവശ്യമുള്ളവർക്കും വേഗത്തിൽ മെഡിക്കൽ പരിചരണം ലഭ്യമാക്കി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മരുന്ന് ലഭിക്കാൻ ആസ്റ്റർ എക്സ്പ്രസിലൂടെ സാധിക്കും.
എക്സ്പോ 2020 വില്ലേജിലെ താമസക്കാർക്കായി പ്രത്യേകം ഒരുക്കിയ ആസ്റ്റർ എക്സ്പ്രസിലൂടെ പ്രഥമശുശ്രൂഷ, തീവ്രപരിചരണം, പൊതുവായി കണ്ടുവരുന്ന രോഗങ്ങളുടെ നിർണയം എന്നിവക്കൊപ്പം, എക്സ്പോ സന്ദർശകർക്കും താമസക്കാർക്കും ആവശ്യമായ ഹെൽത്ത്-വെൽനസ് സേവനങ്ങളും ലഭ്യമാവും. ആവശ്യമെങ്കിൽ സ്പെഷലൈസ്ഡ് ഡോക്ടർമാരുള്ള സ്ഥാപനങ്ങളിലേക്ക് രോഗികളെ റഫർ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ദുബൈയിലുടനീളം രൂപപ്പെടുന്ന പുതിയ ജനവാസ കേന്ദ്രങ്ങളിൽ, ആരോഗ്യപരിചരണ സഥാപനങ്ങളുടെ സാന്നിധ്യമില്ലാത്തിടങ്ങളിൽ ഗുണനിലവാരമുള്ള മെഡിക്കൽ സേവനം ഉറപ്പുവരുത്തുകയാണ് ആസ്റ്റർ എക്സ്പ്രസ് സംവിധാനം.
യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിലെ വെല്ലുവിളികൾ മറികടക്കാനുമുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിെൻറ നീക്കങ്ങളുടെ ഭാഗമാണ് ആസ്റ്റർ എക്സ്പ്രസ് എന്ന ആശയമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷർബാസ് ബിച്ചു പറഞ്ഞു. വെർച്വൽ ചെക് ഇൻ ഓടെ അപ്പോയൻറ്മെൻറ് ബുക്കിങ്, കൺസൾട്ടേഷൻ, മരുന്ന് വിതരണം എന്നീ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ആസ്റ്റർ എക്സ്പ്രസ് ഒരുക്കിയിട്ടുളളതെന്ന് ആസ്റ്റർ ഫാർമസി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻ. എസ് ബാലസുബ്രമണ്യൻ പറഞ്ഞു.
ഫാർമസി, ക്ലിനിക് സേവനങ്ങൾ ഒരൊറ്റ സംവിധാനത്തിലേക്ക് കൊണ്ടുവരുകയാണ് ആസ്റ്റർ എക്സ്പ്രസ് എന്ന ആശയം.
അതിലൂടെ രോഗിക്കാവശ്യമായ മരുന്നുകളും വെൽനസ് ഉൽപ്പന്നങ്ങളും ഫാർമസിയിൽനിന്ന് വാങ്ങുന്നതിന് മുമ്പ്, പതിവ് ആരോഗ്യ പ്രശ്നങ്ങളിൽ സഹായം തേടുന്നതിനൊപ്പം, പോഷകാഹാരം, ആരോഗ്യം എന്നിവയെക്കുറിച്ച് ഉപദേശം തേടാനുമായി അതിവേഗം ഡോക്ടറെ സമീപിക്കാൻ സാധിക്കും.
മരുന്നുകൾക്ക് പുറമെ, പോഷകാഹാര സപ്ലിമെൻറുകൾ, ചർമസംരക്ഷണം, മുടിയുടെ സംരക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ശിശു ഉൽപന്നങ്ങൾ, ഭാരം കുറക്കുന്നതിന് സഹായിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങി നിരവധി വെൽനസ് ഉൽപന്നങ്ങളും ഫാർമസി വിഭാഗത്തിൽ ലഭ്യമാണ്. സമീപ ഭാവിയിൽത്തന്നെ ഇത്തരം അഞ്ച് ആസ്റ്റർ എക്സ്പ്രസ് യൂനിറ്റുകൾ ആരംഭിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.