പിങ്ക് കാരവന് ഷാർജ പൊലീസ് വരവേൽപ് നൽകി
text_fieldsഷാർജ: സ്തനാർബുദത്തിനെതിരെ സന്ധിയില്ലാ സമരം നയിക്കുന്ന ഷാർജയുടെ പിങ്ക് കാരവന് ഷാർജ ജയിലിൽ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അബ്ദുൽ അസീസ് ഷാഹിലിെൻറ നേതൃത്വത്തിൽ സ്വീകരണം നൽകി.അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസമായ 'പിങ്ക് ഒക്ടോബർ' സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിെൻറ പ്രാധാന്യം എടുത്തുകാണിക്കുന്നു. സ്ത്രീ തടവുകാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന സംരംഭങ്ങളുടെ ഭാഗമായാണ് പിങ്കണിപ്പട ജയിലിൽ എത്തിയത്.
നിരവധി മെഡിക്കൽ പരിശോധനകൾ, സ്തനാർബുദത്തിെൻറ അപകടസാധ്യതകൾ, അതിെൻറ ലക്ഷണങ്ങൾ, തടയാനുള്ള വഴികൾ, സ്ത്രീകളെ ആനുകാലികമായി പരിശോധിക്കുന്നതിെൻറ പ്രാധാന്യം, സ്തനാർബുദത്തെക്കുറിച്ച് അവബോധം വ്യാപിപ്പിക്കൽ എന്നിവ സന്ദർശനത്തിൽ ഉൾപ്പെടുന്നു. പിങ്ക് കാരവൻ മൊബൈൽ മെഡിക്കൽ ക്ലിനിക്കിലൂടെ സ്തനാർബുദം കണ്ടെത്താൻ സഹായിക്കുന്നതിൽ മാനുഷികമായ പങ്കിെൻറ പ്രാധാന്യം എടുത്തുകാണിച്ച് ബ്രിഗേഡിയർ ജനറൽ അഹമ്മദ് അബ്ദുൽ അസീസ് ഷാഹിൽ പിങ്ക് കാരവെൻറ മെഡിക്കൽ സ്റ്റാഫിന് നന്ദി പറഞ്ഞു. മഹാമാരിയുടെ വെളിച്ചത്തിൽ പിങ്ക് കാരവെൻറ വെർച്വൽ പ്രഭാഷണങ്ങളെയും സെമിനാറുകളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.