പൊലീസിെൻറ 'അടിയന്തര മുന്നറിയിപ്പുകൾ' വെറുതെയാവുന്നില്ല
text_fieldsഅബൂദബി: മൂടൽമഞ്ഞ് വേളയിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴി പൊലീസ് നൽകുന്ന 'അടിയന്തര അറിയിപ്പുകൾ' 90 ശതമാനം പേരും പ്രയോജനപ്പെടുത്തുന്നതായി അബൂദബി പൊലീസ് വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ അറബിയിലും ഇംഗ്ലീഷിലും അബൂദബി പൊലീസ് നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. അബൂദബി പൊലീസിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്ന ഡ്രൈവർമാർക്കാണ് അലർട്ട് മെസേജുകൾ അയക്കുന്നതെന്ന് കമാൻഡ് അഫയേഴ്സ് സെക്ടറിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെൻറ് സോഷ്യൽ മീഡിയ സെൻറർ ഡയറക്ടർ മേജർ ഖലീഫ അബ്ദുല്ല അൽ ഉബൈദി ചൂണ്ടിക്കാട്ടി.
മൂടൽമഞ്ഞ് രൂപപ്പെടുന്നവേളയിൽ ദൂരക്കാഴ്ച കുറയുന്ന റോഡുകളിൽ പരമാവധി വേഗം കുറച്ച് സഞ്ചരിക്കുന്നതിനും സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നതിനും അലർട്ട് മെസേജ് ഉപകരിക്കുന്നു. അബൂദബി പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് പൊലീസ് സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ അബൂദബി പൊലീസ് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.