സമുദ്രജീവി സംരക്ഷണം ഉറപ്പാക്കാൻ ഗവേഷണ കപ്പൽ നിർമിക്കുന്നു
text_fieldsഅബൂദബി: സമുദ്രജീവികളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി അബൂദബി പരിസ്ഥിതി ഏജൻസി അത്യാധുനിക ഗവേഷണ കപ്പൽ നിർമിക്കുന്നു. മധ്യപൂർവ ദേശത്തെ ഏറ്റവും നൂതനമായ 50 മീറ്റർ നീളത്തിലുള്ള കപ്പലിൽ സാമ്പിളുകൾ പ്രോസസ് ചെയ്യാനുള്ള അഞ്ച് ലബോറട്ടറികളുണ്ടാവും. അറേബ്യൻ ഗൾഫിലെ ജലത്തെക്കുറിച്ച് പഠിക്കാൻ കപ്പൽ സഹായിക്കും.
സ്പെയിനിലെ വിഗോയിലെ ഫ്രിയർ ഷിപ്യാഡിലാണ് നിർമിക്കുന്നത്. രൂപകൽപന ജനുവരിയിൽ ആരംഭിച്ചു. 2022 ഡിസംബറിൽ കപ്പൽ അബൂദബിയിലെത്തും. 30 ജീവനക്കാരെ വഹിക്കാവുന്ന കപ്പലിലെ ക്രൂ അംഗങ്ങൾക്ക് സ്കൂബ ഡൈവിങ് സൗകര്യങ്ങളുമുണ്ടാകും. സമഗ്രമായ സമുദ്ര സർവേകൾ പൂർത്തിയാക്കാനും കപ്പൽ വഴിയൊരുക്കും.
മത്സ്യവിഭവങ്ങളുടെ വിലയിരുത്തൽ, പവിഴപ്പുറ്റുകളുടെയും കടൽത്തീരത്തിെൻറയും ഉൾപ്പെടെ ആഴക്കടൽ ആവാസവ്യവസ്ഥ പഠനം, സമുദ്രജല ഗുണനിലവാര പരിശോധന, ഡോൾഫിൻ, ഡുഗോങ്, ആമകൾ തുടങ്ങിയവയുടെ ഗവേഷണം എന്നിവക്കും കപ്പൽ സഹായകമാവും. രാജ്യത്തുടനീളം സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്ന ഏജൻസിയുടെ പ്രവർത്തനത്തിന് ഇത് അനിവാര്യമാണെന്ന് അബൂദബി പരിസ്ഥിതി ഏജൻസി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.