പിഞ്ചുബാലികക്ക് ചികിത്സയും വീടും നല്‍കി അജ്മാന് ഭരണാധികാരി
text_fieldsഅജ്മാന്: തലയിൽ വലിയ മുഴയുമായി ജനിച്ച ബാലികക്ക് അജ്മാന് ഭരണാധികാരിയുടെ സഹായഹസ്‌തം. നമ എന്ന മൊറോക്കന്‍ ബാലികക്കാണ് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ സഹായം ലഭിച്ചത്.
ജന്മനാ അസുഖബാധിതായ മൊറോക്കന്‍ ബാലികയെ ചികിത്സിക്കാന്‍ ദരിദ്രരായ കുടുംബം വലയുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട അജ്മാന് ഭരണാധികാരി കുട്ടിയുടെ ചികിത്സ ഏറ്റെടുത്തു. അടിയന്തര ചികിത്സ ആവശ്യമായ കുട്ടിക്ക് മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ശൈഖ് സായിദ് ആശുപത്രിയില്‍ ആവശ്യമായ സൗകര്യം ഒരുക്കി.
ഏഴ് മണിക്കൂർ നീണ്ട വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞ ഭരണാധികാരി കുട്ടിയുടെ കുടുംബത്തിന് പുതിയ വീട് സമ്മാനിച്ചു.രാജ്യത്തിനകത്തും പുറത്തും മുമ്പും നിരവധി പേര്‍ക്ക് അജ്മാന് ഭരണാധികാരിയുടെ കാരുണ്യം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.