ഷാർജയിൽ സ്കൂൾവിപണി സജീവം
text_fieldsഷാർജ: ഷാർജ സമ്മർ പ്രമോഷൻ 2023ന്റെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ ഓഫറുകൾ’ അവതരിപ്പിച്ച് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി. സെപ്റ്റംബർ മൂന്നുവരെ നടക്കുന്ന പരിപാടിയിൽ ഷാർജ എമിറേറ്റിലെ വിവിധ ഷോപ്പിങ് മാളുകൾ, പുസ്തകശാലകൾ, സ്റ്റേഷനറി സ്റ്റോറുകൾ എന്നിവിടങ്ങളിൽനിന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും 75 ശതമാനം വരെ വിലക്കിഴിവോടെ വസ്ത്രങ്ങൾ, സ്കൂൾ ബാഗുകൾ, സ്റ്റേഷനറികൾ തുടങ്ങിയ സ്കൂൾ ഉപകരണങ്ങൾ ലഭിക്കും.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാക്ക് ടു സ്കൂൾ പ്രമോഷൻ പരിപാടി രക്ഷിതാക്കളെയും വിദ്യാർഥികളെയും സഹായിക്കാൻവേണ്ടി മാത്രമല്ല, സ്കൂൾ വിപണിയെ ശക്തിപ്പെടുത്തി റീട്ടെയിൽ മേഖലയെ ഉത്തേജിപ്പിക്കാൻ കൂടിയാണെന്ന് ഷാർജ ചേംബറിലെ കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് ഷത്താഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.