കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് സ്കൂൾ തെരഞ്ഞെടുപ്പ്
text_fieldsറാസൽഖൈമ: പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ റാസൽഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. ഇലക്ഷൻ വിജ്ഞാപനം, പത്രികസമര്‍പ്പണം, സൂക്ഷ്മപരിശോധന, ഇലക്ഷന് പ്രചാരണം, കലാശക്കൊട്ട്, രഹസ്യബാലറ്റ്, എക്സിറ്റ്പോൾ തുടങ്ങി തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളെയും ഉൾപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍, കൾചറൽ ആന്‍ഡ് ഹാപ്പിനെസ്, പരിസ്ഥിതി, ആരോഗ്യം, കായികം, മാഗസിന് എഡിറ്റര്‍ എന്നിങ്ങനെ എട്ടു സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലു പാനലുകളിലായി തിരിഞ്ഞും സ്വതന്ത്രരായും 46 കുട്ടികളാണ് മത്സരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ രോഗാവസ്ഥ കാരണം സ്കൂളിൽ എത്തിച്ചേരാൻ പറ്റാത്ത കുട്ടികൾക്ക് ഓൺലൈനായി വോട്ടു ചെയ്യാനും അവസരം ഒരുക്കിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ടവർ: സുൽത്താൻ ബിൻ മുക്താർ (പ്രസിഡൻറ്), കുൽസും ഖാൻ (പ്രധാനമന്ത്രി), നിത സൂസൻ ഷിബു (സ്പീക്കർ), ഹന്ന റെജി (മാഗസിൻ എഡിറ്റർ), ലിസ്ബത്ത് എൽസ ജോൺ (ആരോഗ്യമന്ത്രി), ബാസിത് ഖാൻ (കായികമന്ത്രി), സെയ്ദ് റെഫാത്ത് (പരിസ്ഥിതി മന്ത്രി), നൂറ നാസർ (സാംസ്കാരിക മന്ത്രി). സ്കൂൾ പാര്‍ലമെന്റ് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കുന്നതിൽ മാനേജ്മെന്റും അധ്യാപകരും ശ്രദ്ധിക്കുന്നുണ്ട്. കുട്ടികൾക്ക് ജനാധിപത്യ വ്യവസ്ഥിതി മനസ്സിലാക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയകളെ അറിയുന്നതിനും സഹായകമാകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.