ഷാർജ ഭരണാധികാരി നട്ടത് അറിവിെൻറ വിത്തുകൾ -ശൈഖ ജവാഹിർ
text_fieldsഷാർജ: രാജ്യത്തിെൻറ ഭാവി മുൻനിർത്തി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നട്ടുപിടിപ്പിച്ചത് അറിവിെൻറ വിത്തുകളാണെന്ന് ഭാര്യയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്‌സനുമായ ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമി. ഷാർജ കുട്ടികളുടെ വായനോത്സവം സന്ദർശിക്കാനെത്തിയതായിരുന്നു അവർ. മകൾ ശൈഖ ബിൻത് ബുദൂർ അൽ ഖാസിമിയും കൂടെയുണ്ടായിരുന്നു.
എമിറേറ്റിെൻറ സാംസ്കാരിക പദ്ധതിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പുസ്തകങ്ങളെയും വായനയെയും അദ്ദേഹം കൂട്ടുകാരാക്കിയെന്നും ശൈഖ ജവാഹിർ പറഞ്ഞു. ഷാർജയുടെ സാംസ്കാരിക പദ്ധതിയുടെ പ്രധാന ഘടകമാണ് ഷാർജ കുട്ടികളുടെ വായന ഉത്സവം. ലോകോത്തര രചയിതാക്കളുമായും കലാകാരൻമാരുമായും ഇടപഴകുന്നതിലൂടെ കുട്ടികൾക്ക് ലോകം വിശാലമാക്കാൻ കഴിയുന്നു. യുവതലമുറയുടെ ധാർമിക മൂല്യങ്ങൾ ഉയർത്താൻ കുട്ടികളെ പുസ്തകങ്ങളിലേക്കും വിജ്ഞാന സ്രോതസ്സുകളിലേക്കും അടുപ്പിക്കാൻ പുസ്തകമേളകൾ സഹായിക്കുന്നു. പഠന അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ എല്ലാ വിദ്യാഭ്യാസ, അക്കാദമിക് സ്ഥാപനങ്ങളോടും ശൈഖ ജവാഹിർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.