Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.എച്ച് സെൻററുകളുടെ...

സി.എച്ച് സെൻററുകളുടെ സേവനം വിലമതിക്കാനാവാത്തത് –ഡോ. പി.എ. ഇബ്രാഹിം ഹാജി

text_fields
bookmark_border
സി.എച്ച് സെൻററുകളുടെ സേവനം വിലമതിക്കാനാവാത്തത് –ഡോ. പി.എ. ഇബ്രാഹിം ഹാജി
cancel
camera_alt

ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങ്​ പി.എ. ഇബ്രാഹിം ഹാജി ഉദ്​ഘാടനം ചെയ്യുന്നു

ദുബൈ: ആതുര സേവന രംഗത്ത് കേരളത്തിൽ സി.എച്ച് സെൻററുകൾ നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡോ. പി.എ. ഇബ്രാഹിം ഹാജി. ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാസർകോട്​ സി.എച്ച് സെൻറർ ചെയർമാൻ ലത്തീഫ് ഉപ്പളക്ക് നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡൻറ് അബ്​ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ലത്തീഫിനുള്ള ഉപഹാരം കോൺഗ്രസ് നേതാവും ബംഗളൂരു എം.എൽ.എയുമായ എൻ.എ. ഹാരിസ് സമ്മാനിച്ചു.

ഇഫാദ കാരുണ്യ പദ്ധതിയിലേക്കുള്ള ഫണ്ട് കൈമാറ്റം എം.ഐ.സി ദുബൈ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുൽ സലാം ഹാജി ജില്ല ട്രഷറർ ടി.ആർ. ഹനീഫ മേൽപറമ്പക്ക് നൽകി നിർവഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക വൈസ് ചെയർമാൻ യഹ്​യ തളങ്കര, അഡ്വ. ബേവിഞ്ച അബ്​ദുല്ല, കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മായിൽ അരുകുറ്റി, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ ചെർക്കള, വ്യവസായികളായ യു.കെ. യൂസഫ്, എ.എ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഖിറാഅത്ത്​ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ch centre
News Summary - The service of CH Centers is invaluable
Next Story