ഏഴു വയസ്സുകാരിയെ ആദരിച്ചു
text_fieldsയു.ഐ.സി അബൂദബി പ്രസിഡന്റ് എ.എ സിദ്ദീഖ് ആയിഷ ഇസ്സയെ ആദരിക്കുന്നു
അബൂദബി: ഒരു വർഷത്തിനിടെ രണ്ട് കവിതകൾ രചിച്ച് ശ്രദ്ധേയായ ഏഴു വയസ്സുകാരിയെ യു.ഐ.സി അബൂദബി കുടുംബസംഗമത്തിൽ ആദരിച്ചു. അബൂദബി ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള നർച്ചർ മദ്റസയിലെ പഠിതാവായ ആയിശാ ഇസ്സയാണ് ഒരു വർഷത്തിനിടയിൽ ‘ഓ നോ ഐ ആം എ മെർമെയ്ഡ്’, ’ബഗ്ഗി ആൻഡ് ഡോൾഫി’ എന്നീ പുസ്തകങ്ങൾ എഴുതിയത്.
യു.ഐ.സി അബൂദബി പ്രസിഡന്റ് എ.എ. സിദ്ദീക്ക്, സെക്രട്ടറി നൗഷാദ് മുഹമ്മദ്, എം.ജി.എം യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് ജാസ്മിൻ ഷെറഫുദ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് നടന്ന കായിക മത്സരങ്ങൾക്ക് സിറാജ്, അബ്ദുൽ നാസർ, ഫക്രുദ്ദീൻ, ഷെഫീഖ്, സ്വാലിഹ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.