വർണ വിവേചനത്തിനെതിരെ ഗാനം പുറത്തിറക്കി
text_fieldsദുബൈ: വർണ വിവേചനത്തിനെതിരെ അടിമയായ ബിലാലിെൻറ ത്യാഗോജ്ജ്വല ജീവിതം സന്ദേശമാക്കിയ ഗാനം 'കറുപ്പ്'ഓൺലൈനിൽ റിലീസ് ചെയ്തു. 14 നൂറ്റാണ്ടുകൾക്ക് മുമ്പ് ബിലാൽ ഇബ്നു റബാഹ് എന്ന കറുത്ത വർഗക്കാരനെ സമത്വത്തിെൻറയും സമഭാവനയുടെയും അത്യുന്നതങ്ങളിൽ ചേർത്തുവെച്ച ചരിത്രം വിവരിച്ച് വർണവിവേചനത്തിനെതിരെ പ്രതിരോധം തീർക്കുന്നതാണ് ഗാനത്തിെൻറ ഇതിവൃത്തം. അബാബീൽ മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം പ്രവാസി കലാകാരൻ റബീഹ് ആട്ടീരിയാണ് നിർമിച്ചിരിക്കുന്നത്.
ബിസ്മിൽ മുഹമ്മദിെൻറതാണ് വരികൾ. ബാദുഷ, സൽമാനുൽ ഫാരിസ് എന്നിവർ ഗാനം ആലപിച്ചു. ഫഹീം ഉസൈനാണ് സംവിധായകൻ.കറുപ്പിെൻറ ഓൺലൈൻ റിലീസും ബ്രോഷർ പ്രകാശനവും ഷംസുദ്ദീൻ നെല്ലറ നിർവഹിച്ചു. അണിയറ പ്രവർത്തകരായ റബീഹ് ആട്ടീരി, റമീസ്, ആസിഫ് ബിൻ സൈദ്, റഷീദ് കോട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഈണം നൽകിയത് ഷമീം തിരുരങ്ങാടിയാണ്. റാഷീദ് ആട്ടീരിയുടെതാണ് ആശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.