ഒമിക്രോൺ വ്യാപനത്തെയും അതിജീവിക്കാൻ കഴിയും, ജാഗ്രത വേണം –ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsദുബൈ: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിെൻറ വ്യാപനത്തെ അതിജീവിക്കാൻ കഴിയുമെന്നും എന്നാൽ ജാഗ്രത വേണമെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷൻ മേധാവിയായി ചുമതലയേറ്റ മുഹമ്മദ് ബിൻ സുലൈമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പും ആശ്വാസവും പകർന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.
നമുക്കെല്ലാം അറിയാവുന്നതുപോലെ കൊറോണയുടെ പുതിയ തരംഗം വന്നിരിക്കയാണ്. ഇത്തവണത്തേത് ഏറ്റവും ദുർബലമായതും ഗുരുതരമാകാത്തതുമാണ്. മുന്കഴിഞ്ഞതുപോലെ ഇതും കടന്നുപോകും. അതിവ്യാപന ശേഷിയുള്ളതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- അദ്ദേഹം വ്യക്തമാക്കി. നമ്മുടെയും കുടുംബത്തിെൻറയും ആരോഗ്യം സംരക്ഷിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളും പ്രായമായവരും അടക്കമുള്ള കോവിഡ് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ സുരക്ഷിതരായിരിക്കണമെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും കിരീടാവകാശി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.