സിനിമയുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് പ്രേക്ഷകർ -മമ്മൂട്ടി
text_fieldsദുബൈ: ഏത് സിനിമയുടെയും വിജയവും പരാജയവും തീരുമാനിക്കുന്നതിൽ പ്രേക്ഷകരുടെ പങ്ക് വലുതാണെന്ന് നടൻ മമ്മൂട്ടി. സിനിമയല്ലാതെ തനിക്ക് വേറെ വഴി അറിയില്ല. സിനിമയാണ് തന്റെ ജീവിതം. ആദ്യ സിനിമ ഇറങ്ങുമ്പോഴുള്ള അതേ ആകാംക്ഷയും സംഭ്രമവും ഇപ്പോഴുമുണ്ട്.
അതുപക്ഷേ സിനിമയുടെ വിജയപരാജയത്തെക്കുറിച്ച് ആലോചിച്ചാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ടർബോയുടെ റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി ബാനറിൽ പ്രേക്ഷകർക്ക് ഒരു വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ നല്ല സിനിമകൾ അവർക്കായി ചെയ്യാൻ പരമാവധി ശ്രമിക്കാറുണ്ട്. നായക പ്രാധാന്യമുള്ള സിനിമയാണോ ടർബോ എന്ന ചോദ്യത്തിന്, സിനിമയിൽ നായികക്കും പ്രാധാന്യമുണ്ടെന്നും മമ്മൂട്ടി മറുപടി പറഞ്ഞു.
മമ്മൂട്ടി കമ്പനി ഇതുവരെ എടുത്തതിൽ ഏറ്റവും ചെലവേറിയ സിനിമയാണ് ടർബോ. മേയ് 23നാണ് ഇന്ത്യയിലും ഗൾഫിലും ടർബോ റിലീസ് ചെയ്യുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ രചിച്ചത് മിഥുൻ മാനുവൽ തോമസാണ്. രാജ് ബി. ഷെട്ടി, അഞ്ജന ജയപ്രകാശ്, മിഥുൻ മാനുവൽ തോമസ്, സമദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.