Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുൽത്താൻ പുറപ്പെട്ടു;...

സുൽത്താൻ പുറപ്പെട്ടു; ഇന്ന്​ ഭൂമിയിൽ

text_fields
bookmark_border
സുൽത്താൻ പുറപ്പെട്ടു; ഇന്ന്​ ഭൂമിയിൽ
cancel
camera_alt

സുൽത്താൻ അൽ നിയാദിയും സഹയാത്രികരും ഭൂമിയിലേക്ക്​ മടങ്ങുന്നതിന്​ മുമ്പ്​ ബഹിരാകാശ നിലയത്തിൽ

ദുബൈ: അറബ്​ ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി മടക്ക യാത്ര ആരംഭിച്ചു. ഭൂമിയിൽ നിന്ന്​ 400 കി.മീറ്റർ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന്​ സ്​പേസ്​ എക്സിന്‍റെ ഡ്രാഗൺ പേടകത്തിലാണ്​ ഞായറാഴ്ച യു.എ.ഇ സമയം 3.05ന്​ സഹയാത്രികരായ മൂന്ന്​ ക്രൂ-6 അംഗങ്ങൾക്കൊപ്പം പുറപ്പെട്ടത്​. പേടകം തിങ്കളാഴ്ച രാവിലെ 8.07ന്​ യു.എസിലെ ഫ്ലോറിഡ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ എത്തിച്ചേരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ബഹിരാകാശ നിലയത്തിൽനിന്ന്​ 17മണിക്കൂർ യാത്രയാണ്​ ഭൂമിയിലേക്ക്​ കണക്കാക്കുന്നത്​. നേരത്തേ ശനിയാഴ്ച പുറപ്പെടാൻ നിശ്ചയിച്ചിരുന്നെങ്കിലും ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇഡാലിയ ചുഴലിക്കാറ്റ്​ അടക്കമുള്ള കാലാവസ്ഥ വെല്ലുവിളികെള തുടർന്ന്​ സമയം മാറ്റുകയായിരുന്നു. നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫൻ ബൊവൻ, വൂഡി ഹോബർഗ്​, റഷ്യക്കാരനായ ആൻഡ്രി ഫെദ്​യേവ്​ എന്നിവരാണ്​ സുൽത്താൻ അൽ നിയാദിക്കൊപ്പം മടങ്ങുന്നത്​. ബഹിരാകാശത്തേക്ക്​ വീണ്ടുമെത്താനാവുമെന്ന പ്രതീക്ഷ മടക്കയാത്രക്ക്​ തൊട്ടുമുമ്പ്​ അദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചു. മാർച്ച്​ മൂന്നിനാണ്​ ഈ സംഘം നാസയുടെയും സ്​പേസ്​ എക്സിന്‍റെയും ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്​. 200ലേറെ ശാസ്ത്രീയ പരീക്ഷണങ്ങൾ അടക്കമുള്ളവ പൂർത്തിയാക്കിയാണ്​ സംഘത്തിന്‍റെ മടക്കം. ഇവയിൽ 19 പരീക്ഷണങ്ങൾ യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ സ്വയം പൂർത്തിയാക്കിയതാണ്​.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജന്‍, ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ്​ പൗരൻ എന്നീ റെക്കോഡുകൾ ഇതിനകം അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്​. ബഹിരാകാശ നിലയത്തില്‍നിന്ന് ഇന്ത്യയു​ടേതടക്കം നിരവധി അപൂർവ ചിത്രങ്ങൾ അല്‍ നിയാദി പങ്കുവെച്ചിരുന്നു​. യു.എ.ഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാര്‍ഥികളുമായും പലതവണയായി ‘എ കാൾ ഫ്രം സ്​പേസ്​’ എന്ന പരിപാടിയിലൂടെ ആശയ വിനിമയം നടത്തുകയും ചെയ്തു. ഭൂമിയിൽ തിരിച്ചെത്തിയാൽ സഞ്ചാരികൾ ആദ്യ മൂന്നാഴ്ച ആരോഗ്യ പരിശോധനകളും വിശ്രമത്തിലുമായിരിക്കും. ഇതിനു​ ശേഷമായിരിക്കും യു.എ.ഇയിലേക്ക്​ തിരിച്ചെത്തുന്നത്​. അൽ നിയാദിക്ക്​ ഊഷ്മളമായ സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെൻററിന്‍റെ നേതൃത്വത്തിൽ ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthSulthanMoon Mission
News Summary - The Sultan departed; On earth today
Next Story