കളറിലുണ്ട് കാര്യം
text_fieldsഹോട്ടൽ ജീവനക്കാരുടെ വസ്ത്രങ്ങൾക്ക് മാത്രമല്ല, ഉപകരണങ്ങൾക്കും കളർ കോഡ് ഉണ്ടെന്ന കാര്യം എത്ര പേർക്കറിയാം. ഏറ്റവും ലളിതമായി ചെയ്യാവുന്ന ഇൗ കാര്യങ്ങൾ പോലും അറിയാത്തതിനാൽ ഫൈൻ വാങ്ങുന്നവർ നിരവധിയാണ്. ആവശ്യമായും അനാവശ്യമായും നിറങ്ങൾ വാരിപൂശുന്നവർ പോലും ഉപകരണങ്ങളെ അവഗണിക്കുകയാണ് പതിവ്.
അണുസംക്രമണം തടയാനാണ് വിവിധ നിറത്തിലുള്ള കത്തികളും അതേനിറത്തിലുള്ള കട്ടിങ് ബോർഡുകളും ഉപയോഗിക്കണമെന്ന് മുനിസിപ്പാലിറ്റി പറയുന്നത്. ഇതിന് കൃത്യമായ നിയമങ്ങളുമുണ്ട്. പച്ചക്കറികളും പഴവർഗങ്ങളും അരിയാൻ പച്ച കത്തിയും കട്ടിങ് ബോർഡുമാണ് ഉപേയാഗിക്കേണ്ടത്. വേവിക്കാത്ത ഇറച്ചി മുറിക്കാൻ ചുവപ്പ് കട്ടിങ് ബോർഡും കത്തിയും വേണം. കോഴി, കാട, താറാവ് എന്നിവ മുറിക്കാൻ മഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കണം. ഇനി വേവിച്ച് കഴിഞ്ഞാലോ, ബ്രൗൺ നിറത്തിലുള്ള കത്തി ഉപയോഗിച്ചായിരിക്കണം മുറിക്കേണ്ടത്. മത്സ്യങ്ങൾ മുറിക്കാൻ നീല ഉപകരണങ്ങളെ ആശ്രയിക്കണം.
കത്തിക്കും കട്ടിങ് ബോർഡിനും വെറുതെ നിറം നൽകിയിട്ട് കാര്യമില്ല. അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ അണുസംക്രമണം ഉണ്ടാകും. അത്യാവശ്യ ഘട്ടങ്ങളിലാണെങ്കിൽ പോലും നിശ്ചിത കളറിലുള്ള കട്ടിങ് ബോർഡുകളും കത്തിയും പരസ്പരം മാറി ഉപയോഗിക്കരുത്. അണുവിമുക്തമാക്കുകയും ചെയ്യണം. അതിനായി പ്രത്യേകം നിർമിച്ച അണുനാശിനിയാണ് (disinfectant) ഉപയോഗിക്കേണ്ടത്. കൃത്യമായി അടയാളപ്പെടുത്തിയ (ലേബൽ ചെയ്ത) സ്ഥലത്തായിരിക്കണം അത് സ്റ്റോർ ചെയ്യേണ്ടത്.
ഒരുപക്ഷെ, ഹോട്ടൽ, കഫ്റ്റീരിയ, റസ്റ്റാറൻറ് ജീവനക്കാർ ഇതേകുറിച്ച് ബോധവാൻമാരായിരിക്കണമെന്നില്ല. ഇൗ നിയമങ്ങൾ പാലിച്ചില്ലെങ്കിലുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് അവർക്ക് ബോധവത്കരണവും പരിശീലനവും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.