തിരുവപ്പന മഹോത്സവം സമാപിച്ചു
text_fieldsദുബൈ: യു.എ.ഇ അയ്യപ്പസേവാ സമിതി സംഘടിപ്പിച്ച രണ്ടു ദിവസത്തെ മുത്തപ്പന് തിരുവപ്പന മഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ആഘോഷപരിപാടിയില്‍ വിവിധ എമിറേറ്റുകളില്‍നിന്നായി ഇരുപതിനായിരത്തിൽപരം ഭക്തർ എത്തിച്ചേർന്നു.
തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് യു.എ.ഇയിൽ മുത്തപ്പന് തിരുവപ്പന മഹോത്സവം കൊണ്ടാടുന്നത്. ഐതിഹ്യത്തിന്റെയും പഴമൊഴികളുടെയും അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കിയ ആചാരാനുഷ്ഠാനങ്ങളുടെ നേര്‍പതിപ്പായിരുന്നു ഉത്സവം.
ശനിയാഴ്ച പുലര്‍ച്ചെ ഭദ്രദീപം തെളിയിക്കല്‍, ഗുളികന് കലശംവെപ്പ് തുടങ്ങിയ ചടങ്ങുകളോടെയാണ് മുത്തപ്പന് മഹോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് കുന്നത്തൂർ പാടിയിൽ നടക്കാറുള്ള മലയിറക്കലിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ചടങ്ങും മുത്തപ്പന് വെള്ളാട്ടവും മുടിയിറക്കലും നടന്നു.
ഞായറാഴ്ച പുലർച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.
തിരുവപ്പനയും വെള്ളാട്ടവും പള്ളിവേട്ട, മുടി അഴിക്കൽ എന്നീ ചടങ്ങുകളും നടന്നു.
കുട്ടികൾക്ക് ചോറൂണിന് സൗകര്യം ഒരുക്കിയിരുന്നു. വിവിധ പൂജകൾക്കും മറ്റുമായി മടപ്പുരയും ഒരുക്കി. എല്ലാ ദിവസവും ഭക്തര്‍ക്ക് മൂന്നു നേരം അന്നദാനവും പ്രസാദ വിതരണവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.