ദുബൈയിലിറങ്ങിയ 'പുലി' പൂച്ചയായി
text_fieldsദുബൈ: മൂന്ന് ദിവസമായി ദുബൈ സ്പ്രിങ് മേഖലയിലെ താമസക്കാരുടെ ഉറക്കംകെടുത്തിയ 'വന്യമൃഗ'ത്തെ ഒടുവിൽ തിരിച്ചറിഞ്ഞു. അതൊരു പൂച്ചയായിരുന്നു. പുലിയാണെന്നും കടുവയാണെന്നും കിംവദന്തി ഉയർന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുലി പൂച്ചയായത്.ചൊവ്വാഴ്ചയാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി 'പുലി'യിറങ്ങിയത്.
പുലിക്ക് സമാനമായ മൃഗത്തിെൻറ വിഡിയോ പ്രചരിച്ചതോടെ പൊലീസും ഇടപെട്ടു. ഇറങ്ങിയത് വന്യമൃഗമാണോ എന്ന് സംശയമുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസും പറഞ്ഞു. ഇതോടെ, കോവിഡ് കാലത്തുപോലും വീട്ടിൽ ഇരിക്കാത്ത പലരും മുറിയിൽ നിന്ന് പുറത്തിറങ്ങാതെ വാതിലടച്ചു. ഡ്രോൺ ഉൾപ്പെടെ വെച്ച് പൊലീസ് തിരഞ്ഞെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായില്ല. ഒടുവിൽ, മൃഗത്തിെൻറ കാൽപാടുകളും വിഡിയോ ദൃശ്യവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പൂച്ചയാണെന്ന് തെളിഞ്ഞത്.
ഇതു സംബന്ധിച്ച് ഇമാർ കമ്യൂണിറ്റി മാനേജ്മെൻറ് ടീം താമസക്കാർക്ക് നോട്ടീസ് നൽകി. വിഡിയോയിൽ കണ്ടത് പൂച്ചയായിരുന്നുവെന്നും ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും താമസക്കാർക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും അവർ നോട്ടീസിൽ അറിയിച്ചു.guar cat
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.