പെരുന്നാൾ നമസ്കാരം സമയം പ്രഖ്യാപിച്ചു
text_fieldsദുബൈ: യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. നമസ്കാരവും ഖുതുബയും 20 മിനിറ്റിൽ അവസാനിപ്പിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നമസ്കാര സ്ഥലത്ത് മാസ്ക് ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നമസ്കാരപ്പായ കൊണ്ടുവരണം, ജനക്കൂട്ടം ഒഴിവാക്കുന്നതിന് പ്രവേശന കവാടത്തിൽ പൊലീസ്-വളന്റിയർ നിയന്ത്രണമുണ്ടാകും, പള്ളികളും ഈദ് ഗാഹുകളും സുബ്ഹ് നമസ്കാരത്തിനു ശേഷം തുറക്കും, ഒത്തുകൂടലും ഹസ്തദാനവും ഒഴിവാക്കണം എന്നിവയാണ് നിർദേശങ്ങളിൽ പറയുന്നത്.
വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയം:
അബൂദബി- 05:57
ദുബൈ- 05:52
ഷാർജ: 05:51
അൽഐൻ: 05:51
ഫുജൈറ- 05:48
ഉമ്മുൽഖുവൈൻ- 05:50
റാസൽഖൈമ- 05:48
അജ്മാൻ: 05:51
ഷാർജ മലയാളം ഈദ്ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു
ഷാർജ: ഷാർജ സർക്കാറിന്റെ അനുമതിയോടെ പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഷാർജ മസ്ജിദുൽ അസീസിലെ ഖതീബുമായ ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈദ്ഗാഹിന്റെ സുഗമമായ നടത്തിപ്പിന് അബ്ദുൽ സലാം ആലപ്പുഴ ചെയർമാനും റഫീഖ് ഹംസ ജനറൽ കൺവീനറുമായി വിപുല കമ്മിറ്റി രൂപവത്കരിച്ചു. കോഓഡിനേറ്റർമാരായി മുഹമ്മദ് മുണ്ടേരി, യൂസഫ് ഈരാറ്റുപേട്ട എന്നിവരും വകുപ്പ് കൺവീനർമാരായി റഷീദ് എമിറേറ്റ്സ് (വളൻറിയർ വിഭാഗം), ഷമീം ഇസ്മായിൽ (മീഡിയ വിങ്), ഷെജീബ് ഷാർജ (ഐ.ടി വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഷാർജ സ്പോർട്സ് ക്ലബ് ഫുട്ബാൾ മൈതാനിയിലാണ് (പഴയ ഈദ്ഗാഹ് നടന്നിരുന്ന സ്ഥലം) ഇത്തവണ ഈദ്ഗാഹ് ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ചിട്ടുള്ള അകലം പാലിച്ചുകൊണ്ട് രാവിലെ 5.51ന് നമസ്കാരം നടക്കും. സ്ത്രീകൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0504546998/0504974230.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.