യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കും –അംബാസഡർ
text_fieldsദുബൈ: ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇന്ത്യയിലെ കോവിഡിെൻറ വ്യാപ്തി അനുസരിച്ച് ഇക്കാര്യത്തിൽ മാറ്റം വന്നേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.
മഹാമാരിയുടെ സമയത്ത് ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. ഡോക്ടർമാരെയും ജീവനക്കാരെയും മെഡിക്കൽ ഉപകരണങ്ങളും കൈമാറി. ഇന്ത്യയിൽനിന്ന് മരുന്നുകൾ എത്തിച്ചിരുന്നു. ഇന്ത്യയിലേക്ക് മെഡിക്കൽ സഹായം അയക്കുകയും ചെയ്തു. ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകളും വെൻറിലേറ്ററുകളും ഇപ്പോഴും എത്തിച്ചുകൊണ്ടിരിക്കുന്നു.
കോവിഡിന് മുമ്പ് ആഴ്ചയിൽ 1068 വിമാനങ്ങൾ ഇന്ത്യ- യു.എ.ഇ സർവിസ് നടത്തിയിരുന്നു. ഇന്ത്യക്കാരായ വിദേശ യാത്രക്കാരിൽ 50 ശതമാനവും യു.എ.ഇയിലെ വിമാനത്താവളങ്ങളാണ് ഉപയോഗിച്ചിരുന്നത്.
കോവിഡിനെ ഇന്ത്യൻ സർക്കാർ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാകും യാത്രാവിലക്ക് നീക്കുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം പൂർവാധികം ശക്തിയോടെ തുടരുന്നുണ്ട്. കോവിഡിനിടയിലും ചരക്കുനീക്കം സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.