യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
text_fieldsദുബൈ: ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ എക്സ്പോ 2020 ദുബൈ സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. റഫാൽ ജെറ്റുകൾ വാങ്ങുന്നതടക്കമുള്ള കരാറുകളിലാണ് വെള്ളിയാഴ്ച ഒപ്പുവെച്ചത്.
എക്സ്പോ നഗരിയിലെത്തിയ മാക്രോണിനെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ സ്വീകരിച്ചു. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ രണ്ട് രാജ്യങ്ങളും തമ്മിലെ സഹകരണവും ഏകോപനവും തുടരാനും ശക്തിപ്പെടുത്താനും തീരുമാനിച്ചു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അഭിവാദ്യങ്ങൾ ഫ്രാൻസ് പ്രസിഡൻറിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് കൈമാറി. സുവർണ ജൂബിലി ആഘോഷിക്കുന്ന യു.എ.ഇയെയും രാജ്യത്തെ ജനങ്ങളെയും മാക്രോൺ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതും മേഖലയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതുമായ സഹകരണത്തിന് ആഗ്രഹിക്കുന്നതായി മാക്രോൺ ശൈഖ് മുഹമ്മദ് ബിൻ സായിദിനോട് വ്യക്തമാക്കി.
നിക്ഷേപം, മറ്റു സാമ്പത്തിക മേഖലകൾ, സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, സാംസ്കാരിക-വിദ്യാഭ്യാസ പദ്ധതികൾ എന്നിവയിൽ സഹകരിക്കുന്നതിനാണ് പ്രധാനമായും കരാറുകളിലും ധാരണകളിലുമെത്തിയത്. ലോകത്തെയും പശ്ചിമേഷ്യയിലെയും വിവിധ സമകാലിക പ്രശ്നങ്ങളും ഇരുവരും തമ്മിലെ കൂടിക്കാഴ്ചയിൽ ചർച്ചയിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.