മഹാമാരിക്ക് മറുമരുന്ന് കണ്ടെത്താൻ യു.എ.ഇ പരീക്ഷണം തുടങ്ങി
text_fieldsദുബൈ: മഹാമാരിക്കെതിരെ മരുന്ന് കണ്ടുപിടിക്കുന്നതിനായി യു.എ.ഇ പരീക്ഷണം തുടങ്ങി. ഇതിെൻറ ഭാഗമായി സന്തൂഖ് അൽ വതനും ഷാർജ യൂനിവേഴ്സിറ്റിയും ഗവേഷണ കരാർ ഒപ്പുവെച്ചതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
സന്തൂഖ് അൽ വതെൻറ ശാസ്ത്ര ഗവേഷണ പദ്ധതികളുടെ ഭാഗമായി ആൻറി വൈറൽ മരുന്ന് വികസിപ്പിക്കാനാണ് ലക്ഷ്യം. കോവിഡ് സൃഷ്ടിക്കുന്ന പ്രധാന എൻസൈമുകളെ തടഞ്ഞുനിർത്തുന്നതാകും ഈ മരുന്ന്. ഇതെത്തുന്നതോടെ രോഗവ്യാപനം തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മറ്റു മരുന്നുകൾ ഫലിക്കാത്ത സാഹചര്യങ്ങൾക്കും പരിഹാരമാകും. കോവിഡുമായി ബന്ധപ്പെട്ട മൂന്നു ഗവേഷണങ്ങൾക്ക് യു.എ.ഇ സർക്കാർ ഗ്രാൻറ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മരുന്ന് ഗവേഷണത്തിന് പുറമെ ഷാർജ യൂനിവേഴ്സിറ്റിക്കും അബൂദബിയിലെ ന്യൂയോർക് യൂനിവേഴ്സിറ്റിക്കും രണ്ട് ഗ്രാൻറുകൾ അനുവദിച്ചിട്ടുണ്ട്. കോവിഡ് കണ്ടെത്താനുള്ള പരിശോധനകളാണ് ഈ ഗവേഷണങ്ങളുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.