Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ...

യു.എ.ഇ ഫിലിപ്പീൻസിലേക്ക്​ ഒരു ലക്ഷം വാക്​സിൻ ഡോസ്​ നൽകി

text_fields
bookmark_border
യു.എ.ഇ ഫിലിപ്പീൻസിലേക്ക്​ ഒരു ലക്ഷം വാക്​സിൻ ഡോസ്​ നൽകി
cancel

ദുബൈ: കോവിഡ്​ വ്യാപനം ശക്​തമായ ഫിലിപ്പീൻസിലേക്ക്​ യു.എ.ഇ ഒരു ലക്ഷം ഡോസ്​ വാക്​സിൻ അയച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക്​ ശക്​തി പകരുക എന്ന ഉദ്ദേശ്യത്തോടെയാണ്​ ഇമാറാത്തി​െൻറ സഹായം. ​

കോവിഡ്​ ആരംഭിച്ച തുടക്കകാലം മുതൽ ഫിലിപ്പീൻസിന്​ യു.എ.ഇ സഹായങ്ങൾ നൽകിവരുന്നുണ്ട്​. ഇരുരാജ്യങ്ങളും തമ്മിലെ ശക്​തമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്​ സഹായങ്ങളെന്ന്​ മനിലയിലെ യു.എ.ഇ അംബാസഡർ ഖാലിദ്​ അൽ ഹജ്​രി പറഞ്ഞു.

ഡെൽറ്റ വകഭേദത്തി​െൻറ വ്യാപനത്തെ തുടർന്ന്​ പ്രതിസന്ധിയിലൂടെയാണ്​ ഫിലിപ്പീൻസിലെ കോവിഡ്​ പ്രതിരോധം മുന്നോട്ടുപോകുന്നത്​. ഇതിനകം 29,000​ േപർ ഇവിടെ മരിച്ചിട്ടുണ്ട്​. കഴിഞ്ഞ നവംബറിൽ ചുഴലിക്കാറ്റിൽ നാശം വിതച്ച മേഖലകൾ സന്ദർശിച്ച​ും ഇമാറാത്തി അധികൃതർ സഹായം നൽകിയിരുന്നു.

കോവിഡ്​ മഹാമാരി തുടങ്ങിയ ശേഷം യു.എ.ഇ 130 ലോക രാജ്യങ്ങളിലേക്കായി 2,250 ടൺ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine
News Summary - The UAE has given one lakh vaccine doses to the Philippines
Next Story