യു.എ.ഇ കായിക ലോകത്തിെൻറ ആഗോള ഹബ്
text_fieldsദുബൈ: കായിക ലോകത്തിെൻറ ആഗോള ഹബായി യു.എ.ഇയുടെ സ്ഥാനം ഉൗട്ടിയുറപ്പിക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ)സഹായിച്ചതായി ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് റാശിദ് ആൽ മക്തൂം. കോവിഡിനെ രാജ്യം ആത്മവിശ്വാസത്തോടെ നേരിട്ടതിെൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ആവേശകരമായാണ് ഐ.പി.എൽ മുന്നേറുന്നത്. രണ്ടു മത്സരങ്ങൾ സമനിലയായത് ഐ.പി.എൽ ആവേശത്തിെൻറ തെളിവാണ്. ടീം ഉടമകൾക്ക് നന്ദി അറിയിക്കുന്നു. കാണികൾ ഇല്ലെങ്കിലും ഉജ്വലമായ പോരാട്ടവും ഉദ്വേഗജനകമായ ഫിനിഷും ടൂർണമെൻറിെൻറ തിളക്കം കൂട്ടുന്നു. കായിക മത്സരമായാലും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പരിപാടികളായാലും ഈ മണ്ണിലെത്തിയാൽ ഏറ്റെടുക്കാനും വിജയിപ്പിക്കാനും സുസജ്ജമായ നാടാണിത്. യു.എ.ഇയുടെ ആതിഥ്യമര്യാദ ലോകത്തിന് മുഴുവൻ പരിചിതമാണ്.
ഇതുകൊണ്ടൊക്കെയാണ് പ്രതിസന്ധി സമയത്തും സുഹൃദ് രാജ്യമായ ഇന്ത്യ ഇത്ര വലിയൊരു ടൂർണെമൻറിന് യു.എ.ഇയെ തെരഞ്ഞെടുത്തത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള താരങ്ങൾ ഐ.പി.എല്ലിനായി യു.എ.ഇയിൽ എത്തിയിട്ടുണ്ട്. ഇവിടം സുരക്ഷിതമാണെന്ന് അവർക്ക് തോന്നിയതുകൊണ്ടാണ് മത്സരത്തിനായി എത്തിയത്. യു.എ.ഇ രാഷ്ട്ര നേതാക്കളുടെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ കൃത്യമായ ഇടപെടലുമാണ് രാജ്യത്തെ ഇതിനായി സജ്ജമാക്കിയത്. ഇപ്പോൾ എല്ലാ മേഖലയും സുരക്ഷിതമായി തുറന്നുകൊണ്ടിരിക്കുകയാണ്. ഇതിെൻറ ഏറ്റവും വലിയ തെളിവാണ് ഐ.പി.എൽ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.