Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ-ഇസ്രായേൽ...

യു.എ.ഇ-ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
യു.എ.ഇ-ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel
camera_alt

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനും ഇസ്രായേൽ മന്ത്രി ഗാബി അഷ്​കെൻസിയും ഹോളോകോസ്​റ്റ്​ മെമ്മോറിയൽ സന്ദർശിക്കുന്നു

ദുബൈ: സഹകരണ കരാർ ഒപ്പുവെച്ച്​ ദിവസങ്ങൾക്കുള്ളിൽ യു.എ.ഇ -ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്​ച നടത്തി. ജർമനിയിലായിരുന്നു യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനും ഇസ്രായേൽ മന്ത്രി ഗാബി അഷ്കെൻസിയുമാണ്​ കൂടിക്കാഴ്​ച നടത്തിയത്​. ആദ്യമായാണ്​ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഒത്തുചേരുന്നത്​. ജർമൻ വിദേശകാര്യ മന്ത്രി ഹെയ്​കോ മാസി​െൻറ മധ്യസ്​ഥതയിലായിരുന്നു കൂടിക്കാഴ്​ച.

യൂറോപ്പിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ ഓർമകൾ കുടികൊള്ളുന്ന ബർലിനിലെ ഹോളോകോസ്​റ്റ്​ മെമ്മോറിയൽ ഇരുവരും സന്ദർശിച്ചു. ഇവിടെയുള്ള സന്ദർശക ബുക്കിൽ കുറിപ്പ്​ എഴുതുകയും ചെയ്​തു. ഹോളോകോസ്​റ്റ്​ മെമ്മോറിയൽ സ​ന്ദർ​ശിക്കാൻ കഴിഞ്ഞെന്നും നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതി​െൻറ ഓർമ സ്​ഥലമാണിതെന്നും അദ്ദേഹം കുറിച്ചു. ഇതുപോലൊരു സംഭവം ഇനി ഒരിക്കലും ഉണ്ടാവരുതെന്നും അദ്ദേഹം എഴുതി. മൂന്നു​ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച്​ ചർച്ചകൾ നടന്നു. ശൈഖ്​ അബ്​ദുല്ലയുടെ യൂറോപ്യൻ സന്ദർശനത്തി​െൻറ ഭാഗമായാണ്​ ജർമനിയിലെത്തിയത്​. ഫ്രാൻസ്​, ബ്രിട്ടൻ എന്നിവ​ിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelForeign Ministers
Next Story