രാഷ്ട്ര സ്ഥാപകർക്ക് ആദരമായി പുതിയ 50 ദിര്‍ഹം നോട്ട്
text_fieldsഅബൂദബി: രാജ്യം 50ാം ദേശീയദിനം ആചരിക്കുന്ന വേളയില്‍ The UAE issued a new 50 dirham note. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നെഹ്യാന്, എമിറേറ്റ്സിലെ ആദ്യ ഭരണകര്‍ത്താക്കള്‍ എന്നിവര്‍ക്കുള്ള ആദരമായി പുറത്തിറക്കിയ നോട്ടിൽ അവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ശൈഖ് സായിദിെൻറ ചിത്രമാണ് നോട്ടിെൻറ ഒരു പേജിലുള്ളത്. മറുവശത്ത് ദേശീയപതാകയുടെ പശ്ചാത്തലത്തിൽ സ്ഥാപകനേതാക്കൾ ഒരുമിച്ചു നിൽക്കുന്ന ചിത്രമാണുള്ളത്.
നോട്ടിെൻറ വലതുവശത്തായി എമിറേറ്റിലെ രക്തസാക്ഷികളുടെ സ്മാരകമായ വാഹത് അല്കറാമയുടെ ചിത്രമുണ്ട്. യു.എ.ഇ ലയന കരാറില്‍ ഒപ്പിടുന്ന ശൈഖ് സായിദിെൻറ ചിത്രമാണ് നോട്ടിലുള്ളത്. യു.എ.ഇ സ്ഥാപനത്തിന് സാക്ഷ്യം വഹിക്കുകയും ആദ്യമായി യു.എ.ഇ പതാക ഉയരുകയും ചെയ്ത ഇത്തിഹാദ് മ്യൂസിയവും നോട്ടില്‍ ഇടംപിടിച്ചു.
യു.എ.ഇ ഇതാദ്യമായി പോളിമറില്‍ നിര്‍മിച്ച നോട്ട് കൂടിയാണിത്.
നിലവിലുള്ള നോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്ക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ നോട്ട് വൈകാതെതന്നെ എ.ടി.എമ്മുകളില്‍ ലഭ്യമാവും. പഴയ നോട്ടിന് സാധുതയുണ്ടാവുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കാഴ്ചപരിമിതിയുള്ളവരെ ഉദ്ദേശിച്ച് നോട്ടിെൻറ മൂല്യം ബ്രെയ്ലി ലിപിയിലും നോട്ടില്‍ ചേര്‍ത്തിട്ടുണ്ട്. വ്യാജനോട്ടുകളെ തടയുന്നതിനായി ആധുനിക സുരക്ഷാ പ്രത്യേകതകളും നോട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.