ഉമ്മുൽഖുവൈന്റെ കൈപുണ്യം
text_fieldsഇമാറാത്തിെൻറ കുഞ്ഞന്‍ എമുറേറ്റുകളില് ഒന്നാണ് ഉമ്മുൽഖുവൈൻ. പുതുമകള്‍ ഏറെ സമ്മാനിക്കുക എന്നതും ഈ എമിറേറ്റിെൻറ പ്രത്യേകതയാണ്. ഇമാറാത്തിെൻറ പിറവിക്ക് തൊട്ട് പിറകെ ഒരു ഭോജന ശാല പിറവി കൊണ്ടിട്ടുണ്ടിവിടെ. ഉമ്മുല്‍ഖുവൈനിലെ ബസാറില്‍ എന്പതുകളില് തുടങ്ങിയതാണ് ഗള്‍ഫ് ഹോട്ടല്‍ എന്ന് അറിയപ്പെടുന്ന ഗള്‍ഫ് റസ്റ്റാറൻൻറ്. നാദാപുരം സ്വദേശികളായ കല്ലില്‍ അലി ഹാജിയും പറമ്പോട്ട് കണ്ടി അബ്ദുല്ല ഹാജിയും 1981ലാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
ഓരോ വർഷം ഇടവിട്ടാണ് രണ്ട് പേരും കച്ചവടം മുന്നോട്ട് കൊണ്ട് പോകുന്നത്. കുറച്ച് വിഭവങ്ങളേ ഉള്ളൂവെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഉള്ളത് നല്ല രുചികരമായി ആളുകള്‍ക്ക് തീന് മേശപ്പുറത്ത് എത്തിക്കുക എന്നതാണ് അലിക്കയുടേയും അബ്ദുല്ലക്കയുടേയും നാൽപതില് പരം വര്‍ഷങ്ങളുടെ ഈ യാത്രയില്‍ ഇടതടവില്ലാതെ മുന്നോട്ട് പോകാന്‍ സഹായകമായതും. പൂ പോലെയുള്ള പൊറോട്ട ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കുന്നത് കുറച്ചധികം വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ തന്നെയുള്ള ശറഫുദ്ധീനാണ്.
കീമ, ലഹം നാശിഫ്, ചില്ലി ചിക്കന്‍, ബിയള് തമത്ത, സബ്ജി, ദാല്‍ ഒപ്പം പൊറോട്ടയും അടങ്ങുന്ന നാവില്‍ രുചിയേകുന്ന വിഭവങ്ങള്‍ തന്നെയാണ് നാഷനല്‍ മീഡിയയേയും രാജ കുടുംബത്തേയും വരെ ഈ ഭോജന ശാലയിലേക്ക് അടുപ്പിച്ചത്. സ്വദേശികളായവരുടെ വീടുകളിലേക്ക് ഇവിടുത്തെ രുചിക്കൂട്ട് ചൂട് പാത്രങ്ങളിലാക്കി ചെന്നെത്തുന്നതിെൻറ കാരണവും ഇത് തന്നെ. കാല് നൂറ്റാണ്ടില്‍ അധികമായി വിഭവങ്ങളുടെ പിന്നാമ്പുറക്കാരനായ ഒരു നാദാപുരക്കാരനും ഇവിടെയുണ്ട്.
മഹമ്മുദ് വിളക്കോട്ടൂരിെൻറ കൈപുണ്യവും ഗള്‍ഫ് ഹോട്ടലിെൻറ രുചിക്കൂട്ടിലെ പ്രധാന ഘടകമാണ്. കൂടുതലും ഉമ്മുല്‍ഖുവൈനിലെ സ്വദേശികള്‍ തന്നെയാണ് ഇവിടുത്തെ ഭക്ഷണത്തിെൻറ ആളുകള്‍. ഇനിയും വിഭവ സമൃദ്ധി ലേശവും കുറയാതെ പിതാക്കന്മാരുടെ തനത് കച്ചവട ശൈലി അപ്പടി പിന്തുടരുമെന്ന് നാസിറും സിദ്ധീഖും പറഞ്ഞ് വെക്കുന്നു. ഭക്ഷണത്തിെൻറ പെരുമക്കൊപ്പം നാദാപുരത്ത്കാരെൻറ സ്നേഹവും ഭക്ഷണത്തിനൊപ്പം വിളമ്പുന്നതാണ് ഈ പഴയ പെരുമയുള്ള നാടന്‍ ഭക്ഷണ ശാലയുടെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.