കോവിഡ് നിയമലംഘനം: പാർട്ടി സംഘടിപ്പിച്ച യുവതിക്ക് 10,000 ദിർഹം പിഴ
text_fieldsദുബൈ: കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ പാർട്ടി സംഘടിപ്പിച്ച യുവതിക്ക് 10,000 ദിർഹം പിഴ.
വിഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. അതിഥികൾ മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അറബ് സെലിബ്രിറ്റികളും മാധ്യമപ്രവർത്തകരും പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻെവസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
പാർട്ടിയിൽ പങ്കെടുത്ത എല്ലാവർക്കും 5000 ദിർഹം വീതം പിഴയിട്ടു. കഴിഞ്ഞയാഴ്ചയും പാർട്ടി സംഘടിപ്പിച്ചതിന് യുവതിയിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.