നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചുനൽകിയ തൊഴിലാളിയെ ആദരിച്ചു
text_fieldsദുബൈ: നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചുനൽകിയ ക്ലീനിങ് തൊഴിലാളിയെ ദുബൈ എമിഗ്രേഷൻ മേധാവി നേരിട്ടുവന്ന് അഭിനന്ദിച്ചു. എയർപോർട്ട് റൺവേയിൽ ഇറങ്ങിയ വിമാനത്തിൽ വെച്ച് മകളുടെ പാസ്പോർട്ട് നഷ്‌ടപ്പെട്ടതിനെ കുറിച്ച് ഒരു രക്ഷിതാവ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിനിടെ തൊഴിലാളി ജോലിക്കിടയിൽ പാസ്പോർട്ട് കണ്ടെത്തി എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി. എയർപോർട്ട് സെക്യൂരിറ്റി വിഭാഗം പെൺകുട്ടിയുടെ രക്ഷിതാവിന് പാസ്പോർട്ട് കൈമാറുകയും ചെയ്തു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വിമാനത്താവളത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇത് ശ്രദ്ധയിൽപെട്ട അദ്ദേഹം ജോലിയിലെ സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തവും നിറവേറ്റിയ ക്ലീനിങ് തൊഴിലാളിയെ ആദരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.