'വേൾഡ് പോയട്രി ട്രീ' പ്രകാശനം ചെയ്തു
text_fieldsദുബൈ: ആഗോള കവിതാ സമാഹാരമായ 'ദി വേൾഡ് പോയട്രി ട്രീ' യു.എ.ഇ സാംസ്കാരിക യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി എക്സ്പോയിൽ പ്രകാശനം ചെയ്തു.
കവിതാസമാഹാരത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച പ്രശസ്ത ഇമാറാത്തി കവി ആദിൽ ഖുസാമിന്‍റെയും കുടുംബത്തിന്‍റെയും സാന്നിധ്യത്തിൽ എക്‌സ്‌പോ 2020 ദുബൈ വേദിയിലെ യു.എ.ഇ പവലിയനിലാണ് പ്രകാശനം അരങ്ങേറിയത്.
നൊബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടതടക്കം 106 രാജ്യങ്ങളിൽ നിന്നുള്ള 405 പ്രമുഖ കവികളുടെ കവിതകൾ ഈ ശേഖരത്തിൽ ഉൾപ്പെടുന്നുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സാഹിത്യ പ്രതിഭകളുടെ കൃതികൾ സമാഹരിച്ച് ഒരു ആന്തോളജിയിൽ ഉൾപ്പെടുത്താനുള്ള ആദ്യ സംരംഭമായി ഈ പുസ്തകം ചരിത്രത്തിൽ ഇടംപിടിക്കുമെന്നും സാംസ്കാരിക യുവജന മന്ത്രാലയം ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിന്നതായും അൽ കഅബി പറഞ്ഞു.
സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം ഉൾക്കൊള്ളുന്ന കവിതാ സമാഹാരം സംസ്‌കാരങ്ങൾക്കിടയിൽ പാലങ്ങൾ പണിയുന്ന എക്‌സ്‌പോയുടെ നേട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തെ കവികൾക്കായി എക്‌സ്‌പോ നൽകുന്ന ആദരവായി ഈ പുസ്തകം എന്നും ഓർമിക്കപ്പെടുമെന്നും അതിർവരമ്പുകൾ ഭേദിച്ച് ദൂരദേശങ്ങളിലേക്ക് എത്താനുള്ള കഴിവ് കവിതക്കുണ്ടെന്നും കവി ആദിൽ ഖുസാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.