ലോകത്തിലെ ആദ്യ ഹരിത മസ്ജിദ് ഹത്തയിൽ തുറന്നു
text_fieldsദുബൈ: പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നൽകി നിർമിച്ച ലോകത്തിലെ ആദ്യ ഗ്രീൻ മോസ്ക് ദുബൈ ഹത്തയിൽ തുറന്നു. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) നേതൃത്വത്തിലാണ് 1050 ചതുരശ്ര മീറ്ററിൽ പള്ളി നിർമിച്ചത്.
ഒരേസമയം 600 പേർക്ക് പ്രാർഥനാസൗകര്യമുണ്ട്. യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിലിെൻറ എനർജി ആൻഡ് എൻവയൺമെൻറൽ ഡിസൈെൻറ പ്ലാറ്റിനം റേറ്റിങ് ലഭിച്ച പള്ളിയിൽ വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഗ്രീൻ ചാർജർ സ്റ്റേഷനുമുണ്ട്. ഇതുവഴി ഏകദേശം 26.5 ശതമാനം ഉൗർജവും 55 ശതമാനം ജലവും ലാഭിക്കാം. സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.
ജലനഷ്ടം ഉണ്ടാകാതിരിക്കാൻ വെള്ളം പുനരുപയോഗം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗ വെള്ളം കൃഷിക്കും ശുചീകരണത്തിനും ഉപയോഗിക്കാൻ കഴിയും.താഴികക്കുടത്തിെൻറ ഉയരം 25 മീറ്റർ. കാർ, മോേട്ടാർ സൈക്കിൾ പാർക്കിങ് സൗകര്യമുണ്ട്. പള്ളിയുടെ ഉൾഭാഗത്ത് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിന് വായുശുദ്ധീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും പാലിച്ചതിനാലാണ് ലീഡ് പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിച്ചത്.
യു.എ.ഇയുടെ 2040ലെ അർബൻ മാസ്റ്റർ പ്ലാനിെൻറ ഭാഗമാണിതെന്ന് ദീവ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ സഇൗദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഹത്തയുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്ന യു.എ.ഇയുടെ നയങ്ങളെ ഇത് സഹായിക്കുമെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അൽ ഷെയ്ഖ് അഹമ്മദ് അൽ ഷൈബാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.