നിരവധി രോഗങ്ങൾ അലട്ടിയ യുവാവിന് പ്രകൃതിദത്ത ശമനമേകി ‘വെൽത്ത്’
text_fieldsദുബൈ: യുവാവിനെ ഏറെക്കാലമായി അലട്ടിയിരുന്ന നിരവധി രോഗങ്ങൾക്ക് സമഗ്രമായ ചികിത്സയിലൂടെ മോചനമേകി ‘വെൽത്ത്’. 38കാരനായ റിയല്‍ എസ്റ്റേറ്റ് എക്സിക്യൂട്ടിവ് ധീരജിനാണ് വെൽത്തിലെ പ്രകൃതിചികിത്സയിലൂടെ ആശ്വാസകരമായ ജീവിതം തിരികെ ലഭിച്ചത്. സംയോജിത മെഡിക്കൽ പരിചരണ സംവിധാനവും വെൽനസ് ക്ലിനിക്കും ചേർന്ന മെഡിക്കൽ സംവിധാനമാണ് ‘വെൽത്ത്’.
10 വര്‍ഷത്തിലേറെയായി ഒന്നിന് പിറകെ ഒന്നായി വിട്ടുമാറാത്ത അസുഖങ്ങള്‍ അനുഭവിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം തേടിയാണ് ധീരജ് വെല്ത്തിലെത്തിയത്. കുട്ടിക്കാലത്തുതന്നെ ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടിയതോടെയാണ് അദ്ദേഹത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
20കളുടെ അവസാനത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍, ക്ഷീണം, പെട്ടെന്നുണ്ടാകുന്ന മലവിസര്‍ജനം, വന്‍കുടല്‍ പുണ്ണ്, എസ്.ഐ.ബി.ഒ, ഫാറ്റി ലിവര്‍, പൊണ്ണത്തടി, അമിതമായ വീക്കം, മൈഗ്രെയ്ന് തലവേദന തുടങ്ങിയ അസുഖങ്ങളാണ് ധീരജിനെ അലട്ടിയിരുന്നത്. ഇതിനിടെ ആറുമാസം മുമ്പ്, തോളില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ തോളിലെ ചലന വ്യാപ്തിയും പേശികളുടെ ശക്തിയും നഷ്ടപ്പെട്ടു.
വെൽത്തിലെ ഹോമിയോപ്പതി ക്ലിനീഷ്യന്‍ ഡോ. ആഷര്‍, ഫങ്ഷനല്‍ മെഡിസിന് പ്രാക്ടീഷനര്മാരായ ഡോ. ഖാലിദ് ശുക്രി, നീത നരേഷ് ഝവേരി എന്നിവരുടെ നേതൃത്വത്തിലാണ് വിജയകരമായി ചികിത്സ പൂർത്തീകരിച്ചത്. 12 മാസത്തെ സമഗ്ര പ്രകൃതിചികിത്സയിലൂടെ രോഗിക്ക് സാധാരണ ജീവിതം നയിക്കാനുള്ള ശേഷി ലഭിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.