ഷാർജയിൽ വാഹനഭാഗങ്ങളുടെ മോഷണം കുറഞ്ഞു
text_fieldsഷാർജ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ മോഷ്ടിക്കുന്ന പ്രവണത എമിറേറ്റിൽ കുറഞ്ഞതായി ഷാർജ പൊലീസ്. ഈ വർഷം 52 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് ഷാർജ പൊലീസ് ബ്രിഗേഡിയർ ജനറൽ യൂസുഫ് ഉബൈദ് ഹർമൂൽ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നിരീക്ഷിക്കാനായി ആരംഭിച്ച കാമ്പയിനാണ് മോഷണം കുറയാൻ കാരണം.
വാഹനങ്ങൾ ദീർഘനേരം ശ്രദ്ധിക്കാതെ ഉപേക്ഷിച്ച് പോകുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതികൂല ഫലങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഷാർജ മുനിസിപ്പാലിറ്റിയുമായി കൈകോർത്താണ് ഷാർജ പൊലീസ് പ്രത്യേക നിരീക്ഷണ കാമ്പയിൻ ആരംഭിച്ചത്.
നിർത്തിയിട്ട വാഹനങ്ങളുടെ ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോകുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. തുടർന്നാണ് പൊലീസ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.