അറബി പഠിക്കാൻ എളുപ്പവഴിയുണ്ട്; ഇന്ന് കാണാം 'ഗൾഫ് മാധ്യമം' വെബിനാർ
text_fieldsദുബൈ: നിങ്ങൾ തൊഴിലിൽ ഉന്നമനം ആഗ്രഹിക്കുന്നവരാണോ ?. എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട രണ്ട് ഭാഷകളാണ് അറബിയും ഇംഗ്ലീഷും, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ. ലളിതമായി അറബി ഭാഷ പഠിക്കാനുള്ള എളുപ്പവഴികൾ പറഞ്ഞുതരാൻ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന വെബിനാർ ബുധനാഴ്ച നടക്കും.
ഇംഗ്ലീഷ് പാട്നർ, അറബിക് പാട്നർ എന്ന സ്ഥാപനവുമായി ചേർന്ന് നടത്തുന്ന െവബിനാർ ബുധനാഴ്ച രാത്രി 7.30നാണ് (ഇന്ത്യ 9.00, സൗദി 6.30, ഖത്തർ 6.30, ബഹ്റൈൻ 6.30, കുവൈത്ത് 6.30, ഒമാൻ 7.30) നടക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലെ ജോലികൾക്ക് അറബി ഭാഷ പ്രധാന ഘടകമാണ്. ജോലിയിൽ ഉന്നമനം നേടുന്നതിനും മികച്ച സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനും അറബി ഭാഷ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, പല കാരണങ്ങളാൽ ഇത് പഠിച്ചെടുക്കാൻ പലരും മെനക്കെടാറില്ല.
കടുകട്ടിയായ ഭാഷയാണ് അറബി എന്ന തെറ്റിദ്ധാരണയാണ് ചിലരെ പിന്തിരിപ്പിക്കുന്നത്. ചിലർക്ക് പഠിക്കാനുള്ള ചെലവാകും പ്രശ്നം. ചിലർക്ക് സമയമില്ലായ്മ. മറ്റു ചിലർക്ക് 'ഇൗ പ്രായത്തിൽ പഠിക്കുന്നത് ആരെങ്കിലും അറിഞ്ഞാൽ നാണക്കേടല്ലേ' എന്ന കോംപ്ലക്സ് ആയിരിക്കും. ഇൗ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് അറബി എങ്ങനെ പഠിക്കാം എന്നതിെന കുറിച്ച് വിവരിക്കുന്നതാവും വെബിനാർ.
അറബിക് പാർട്ണർ മാനേജിങ് ഡയറക്ടർ സിദ്ദീഖ് ഹിൽസ്, ഡിപ്പാർട്ടമെൻറ് ഹെഡ് ഫസൽ സിദ്ധീഖ് എന്നിവർ ഉദ്യോഗാർഥികളുമായി സംവദിക്കും.പങ്കെടുക്കാൻ താൽപര്യമുള്ളവർ www.madhyamam.com/arabicwebinar എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +971557747252 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.